പാലക്കാട്: കാലവർഷമെത്തി മൂന്നാം ആഴ്ച പിന്നിടുമ്പോൾ സംസ്ഥാനത്തിെൻറ പല ഭാഗങ്ങളിലും മഴ ലഭിക്കുന്നില്ല. തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴ ലഭിക്കുന്നുണ്ടെങ്കിലും വടക്കൻ ജില്ലകളിൽ വൻ കുറവുണ്ടായി. കഴിഞ്ഞ നാല് ദിവസമായി പാലക്കാട് ജില്ലയിലെ കിഴക്കൻ മേഖലകളിൽ വേനൽക്കാലത്തിന് സമാനമായ അവസ്ഥയാണ്. ജൂൺ എട്ടുമുതൽ 14 വരെയുള്ള കാലാവസ്ഥ നിരീക്ഷണവകുപ്പിെൻറ കണക്കുകളിൽ കണ്ണൂരിലും കോഴിക്കോട്ടും മാത്രമാണ് അധികമഴ ലഭിച്ചത്.
ഈ കാലയളവിൽ ലഭിക്കേണ്ട മഴയിൽ 15 ശതമാനം കുറവുണ്ടായി. 14നുശേഷം സംസ്ഥാനത്ത് മിക്കയിടത്തും കാര്യമായി മഴ ലഭിച്ചിട്ടില്ല. തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് കാലാവസ്ഥ ശക്തിപ്രാപിക്കുമെന്നാണ് സ്വകാര്യ കാലാവസ്ഥ നിരീക്ഷണകേന്ദ്രമായ സ്കൈമെറ്റ് വെതർ ഡോട് കോം പ്രവചനം. മൺസൂൺ തെക്കൻ കർണാടകത്തിലേക്ക് കടന്നതിനാലാണ് കേരളത്തിൽ മഴ കുറഞ്ഞതെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.