മോദി തരാമെന്നേറ്റ 15 ലക്ഷം കിട്ടിയില്ല; പണം ലഭിച്ചിട്ട്​ വേണം ഭാര്യക്ക്​ സ്വർണം വാങ്ങാനെന്ന്​ അബ്​ദുൽ വഹാബ്​ എം.പി

ന്യൂഡൽഹി: 2014ലെ തെരഞ്ഞെടുപ്പ്​ പ്രചാരണസമയത്ത്​ നരേന്ദ്ര മോദി വാഗ്​ദാനം ചെയ്​ത 15 ലക്ഷം രൂപ ഇതുവരെ കിട്ടിയില്ലെന്ന്​ മുസ്​ലിം ലീഗ്​ രാജ്യസഭ എം.പി അബ്​ദുൽ വഹാബ്​. എം.പിമാരുടെ പ്രാദേശിക വികസനഫണ്ട്​ പുനഃസ്ഥാപിക്കണമെന്ന്​ ആവശ്യപ്പെട്ട്​ രാജ്യസഭയിൽ സംസാരിക്കു​േമ്പാഴായിരുന്നു വഹാബിന്‍റെ രസകരമായ പരാമർശം.

2014ൽ നരേന്ദ്രമോദി നൽകാമെ​ന്നേറ്റ 15 ലക്ഷത്തിനായി കാത്തിരിക്കുകയാണ്​. പണത്തിനായി എന്‍റെ ഭാര്യയും കാത്തിരിപ്പിലാണ്​. പണം ലഭിച്ചിട്ട്​ ഭാര്യക്ക്​ സ്വർണാഭരണങ്ങൾ വാങ്ങണമെന്നും വഹാബ്​ പറഞ്ഞു.

2014ലെ ലോക്​സഭ തെരഞ്ഞെടുപ്പ്​ പ്രചാരണവേളയിലാണ്​ അധികാരത്തിലെത്തിയാൽ രാജ്യത്തെ എല്ലാ ജനങ്ങളുടേയും അക്കൗണ്ടുകളിൽ 15 ലക്ഷം നിക്ഷേപിക്കുമെന്ന്​ പ്രധാനമന്ത്രി ന​േ​രന്ദ്രമോദി പറഞ്ഞത്​. പിന്നീട്​ മോദി തന്നെ വാഗ്​ദാനത്തിൽ നിന്ന്​ മലക്കം മറിഞ്ഞിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.