സ്വകാര്യ ബില്ലുമായി കേരള എം.പിമാർ; മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുളള ആക്രമണം തടയുന്നതിന് ബില്ലുമായി പ്രേമചന്ദ്രൻ

ന്യൂഡൽഹി: ലോക്സഭയിൽ എന്‍.കെ. പ്രേമചന്ദ്രന്‍, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, ഡീൻ കുര്യാക്കോസ് എന്നിവർ സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ചു. 

ഭരണഘടന ഭേദഗതി ബില്‍, ജേണലിസ്റ്റ് (പ്രിവെന്‍ഷന്‍ ഓഫ് വയലന്‍സ് ആൻഡ് ഡാമേജ് ഓര്‍ ലോസ് ടു ദി പ്രോപര്‍ട്ടി) ബില്‍, അഡ്വക്കേറ്റ്സ് പ്രൊട്ടക്ഷന്‍ ബില്‍ എന്നിവയാണ് എൻ.കെ. പ്രേമചന്ദ്രൻ അവതരിപ്പിച്ചത്.

ഭരണഘടന ഭേദഗതി ബില്ലിലെ വ്യവസ്ഥ പ്രകാരം നിയമനിര്‍മാണ സഭകള്‍ പാസാക്കി അയക്കുന്ന ബില്ലുകള്‍ അവ സ്വീകരിച്ച് ആറു മാസത്തിനുള്ളില്‍ അംഗീകരിക്കുകയോ നിരാകരിക്കുകയോ ചെയ്ത് തീരുമാനം കൈക്കൊള്ളണമെന്നാണ് വ്യവസ്ഥ. മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കുമെതിരെയുളള ആക്രമണം തടയുന്നതിനും  സ്വത്തിന് നാശനഷ്ടം വരുത്തുന്നതിനും എതിരെയുള്ളതാണ് ജേണലിസ്റ്റ് (പ്രിവെന്‍ഷന്‍ ഓഫ് വയൽലന്‍സ് ആൻഡ് ഡാമേജ് ഓര്‍ ലോസ് ടു ദി പ്രോപര്‍ട്ടി) ബില്‍.

നീതിന്യായ വ്യവസ്ഥയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനു വേണ്ടി അഡ്വക്കേറ്റ്സ് പ്രൊട്ടക്ഷന്‍ ബില്‍. 

കേരള ഹൈകോടതിയിൽ സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് സ്ഥിരം ബെഞ്ച് വേണമെന്ന് ആവശ്യപ്പെട്ടാണ് ശശി തരൂർ സ്വകാര്യ ബിൽ അവതരിപ്പിച്ചത്. തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്ക് പോകുന്ന ഉദ്യോഗസ്ഥരുടെ യാത്ര അലവൻസ്, ലീവ് അലവൻസ് അടക്കമുള്ള ചെലവ് സർക്കാറിന് കുറക്കാനാകുമെന്ന് ബില്ലിൽ പറയുന്നു. 

ജനവിരുദ്ധവും മനുഷ്യത്വശൂന്യവും ആയ സർഫാസി നിയമത്തിന്‍റെ 31ാം വകുപ്പിന്‍റെ ഭേദഗതി ആവശ്യപ്പെട്ടാണ് കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ സ്വകാര്യ ബിൽ സമൂഹ മാധ്യമങ്ങളിൽക്കൂടി വർഗീയത പടർത്തുന്നവർക്ക് ശിക്ഷ ഉറപ്പ് വരുത്തുന്നതിന്  വിവരസാങ്കേതിക വിദ്യാ നിയമം, 2000 ഭേദഗതി ചെയ്തുള്ള ബില്ലാണ് ഡീൻ കുര്യാക്കോസ് അവതരിപ്പിച്ചത്.   

Tags:    
News Summary - Kerala MPs with private bills in loksabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.