ഹൈദരാബാദിൽ മലയാളിയുടെ കൊലപാതകം; ദുരൂഹത ബാക്കി

തൊടുപുഴ: ഹൈദരാബാദിൽ താമസസ്ഥലത്ത്​ കൊല്ലപ്പെട്ട മലയാളി യുവാവി​​െൻറ മൃതദേഹം നാട്ടിലെത്തിച്ച്​ സംസ്​കരിച്ചു. കരിമണ്ണൂർ പന്നൂർ പറയന്നിലത്ത് പി.എസ്.​ ജോർജി​െൻറ മകൻ അരുൺ പി. ജോർജിനെ ശനിയാഴ്ച രാത്രി എട്ടരയോടെയാണ് ഹൈദരാബാദിലെ രാംനഗറിൽ വാടകവീട്ടിലെ ശുചിമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 

ചെന്നൈ ആസ്ഥാനമായ സ്വകാര്യ കമ്പനിയുടെ ഹൈദരാബാദിലെ ശാഖയിൽ മാനേജറായിരുന്നു. മൃതദേഹത്തി​െൻറ കഴുത്തിൽ കയർകെട്ടി മുറുക്കിയതുപോലെ അടയാളവും കഴുത്തിനു പിന്നിൽ ആഴത്തിൽ മുറിവും കണ്ടെത്തി. തലക്ക്​ പിറകിലും ക്ഷതമേറ്റിരുന്നു.ആറുവർഷം മുമ്പായിരുന്നു അരുണും ചെപ്പുകുളം മുതുപ്ലാക്കൽ ജെസ്​ലിനുമായുള്ള വിവാഹം. അടുത്തനാളിൽ ഭാര്യയുമൊത്ത് ഒന്നര വർഷത്തോളം ഹൈദരാബാദിൽ താമസിച്ച അരുൺ, ഏഴുമാസം മുമ്പ് കുറുമ്പാലമറ്റത്തെ സഹോദരിയുടെ വീടി​െൻറ പാലുകാച്ചൽ ചടങ്ങി​നെത്തുകയും ജെസ്​ലിനെ നാട്ടിലാക്കി മടങ്ങുകയുമായിരുന്നു. അതിനിടെ വിവാഹമോചനത്തിന് ജെസ്​ലിൻ തൊടുപുഴ കുടുംബകോടതിയിൽ ഹരജി നൽകി. 23ന് ഈ കേസ്​ അവധിക്ക് വെച്ചിരിക്കുകയാണ്. കേസ് ആവശ്യത്തിന്​ ശനിയാഴ്ച രാവിലെ നാട്ടിലേക്ക് വരുമെന്ന് അരുൺ വീട്ടുകാരെ ധരിപ്പിച്ചിരുന്നു. വിമാന ടിക്കറ്റും ബുക്ക് ചെയ്​തു. അരുൺ എത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ ഹൈദരാബാദിലെ സുഹൃത്തുക്കളെ അറിയിച്ചു നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. 

ഇയാൾ താമസിച്ചിരുന്ന വാടകവീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വീട്ടുടമയെ വിളിച്ചുവരുത്തി തുറന്നപ്പോഴാണ് ശുചിമുറിയിൽ അരുണിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് മലയാളികളടക്കം മൂന്നുപേരെ മുഷീറാബാദ് പൊലീസ്​ കസ്​റ്റഡിയിൽ എടുത്തതായി അറിയുന്നു. സ്ഥലത്തെത്തിയ പൊലീസ്​  സി.സി ടി.വി ദൃശ്യങ്ങളും വിരലടയാളവും ശേഖരിച്ചു. ഡോഗ് സ്​ക്വാഡും പരിശോധന നടത്തി. തിങ്കളാഴ്ച പുലർച്ചയോടെ നാട്ടിലെത്തിച്ച മൃതദേഹം പള്ളിക്കാമുറി ലിറ്റിൽഫ്ലവർ പള്ളി സെമിത്തേരിയിൽ സംസ്​കരിച്ചു.
Tags:    
News Summary - Kerala murdered in Hyderabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.