മാർച്ച് 16ന് മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിന് മുമ്പ് മുസ്ലി ം സംഘടനാപ്രതിനിധികൾ രാഷ്ട്രീയനേതൃത്വവുമായി ചർച്ച നടത്തും
കോഴിക്കോട്: സി.എ.എ പശ്ചാത്തലത്തിൽ സെൻസസിലെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയപാർട്ടികളുമായി ചർച്ച നടത്താൻ വിവിധ മുസ്ലിം സംഘടന നേതാക്കളുടെ യോഗം തീരുമാനിച്ചു. മാർച്ച് 16ന് മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിന് മുമ്പ് മുസ്ലിം സംഘടനാപ്രതിനിധികൾ രാഷ്ട്രീയനേതൃത്വവുമായി ചർച്ച നടത്തും.
പൗരത്വ ഭേദഗതി നിയമത്തിെൻറ പശ്ചാത്തലത്തിൽ സെൻസസ് നടപടി ക്രമങ്ങളിൽ വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്. ദുരൂഹതകൾ ഇല്ലാതാക്കിയശേഷം മാത്രമേ സെൻസസ് നടത്താവൂ എന്ന് യോഗം ആവശ്യപ്പെട്ടു.
സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിെൻറ ഭാവിനടപടികളും യോഗം ചർച്ച ചെയ്തു. മുസ്ലിം കോഒാഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചേർന്ന യോഗത്തിൽ പാണക്കാട് ഹൈദരലി തങ്ങൾ അധ്യക്ഷത വഹിച്ചു.
എം.പി മാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, അബദുസ്സമദ് സമദാനി, വിവിധ സംഘടന നേതാക്കളായ ആലിക്കുട്ടി മുസ്ലിയാർ, ടി.പി. അബ്ദുല്ലക്കോയ മദനി, എം.െഎ. അബ്ദുൽ അസീസ്, ഹുസൈൻ മടവൂർ, ശൈഖ് മുഹമ്മദ് കാരകുന്ന്, കെ. സജ്ജാദ്, നാസർഫൈസി കൂടത്തായ്, ലത്തീഫ് കരുമ്പുലാക്കൽ, പ്രഫ. പി.ഒ.ജെ. ലബ്ബ, സി.ടി. സക്കീർ, മമ്മദ്കോയ തുടങ്ങിയ നേതാക്കൾ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.