കാലിക്കറ്റിലെ താടി വിവാദം: മത്സരങ്ങളിലും വിലക്കെന്ന് പരാതി

കോഴിക്കോട്: താടി വളര്‍ത്തിയതിന്‍െറ പേരില്‍ ക്ളാസില്‍നിന്ന് പുറത്താക്കിയ തനിക്ക് ക്ളാസില്‍ കയറാന്‍ അനുമതി ലഭിച്ച്് മാസങ്ങളായിട്ടും അധികൃതര്‍ അനുവദിക്കുന്നില്ളെന്ന് കാലിക്കറ്റ് സര്‍വകലാശാലയിലെ കായികവകുപ്പ് വിദ്യാര്‍ഥി മുഹമ്മദ് ഹിലാല്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സംസ്ഥാനതല ബേസ്ബാള്‍ താരമായ തനിക്ക് മത്സരങ്ങളില്‍ പങ്കെടുക്കുന്നതിലും വിലക്കേര്‍പ്പെടുത്തിയെന്നും ഇയാള്‍ പറഞ്ഞു.  കായംകുളം സ്വദേശിയായ ഹിലാല്‍ ആഗസ്റ്റ് ഒന്നിനാണ് കോളജില്‍ ചേര്‍ന്നത്. താടി വെച്ചവര്‍ക്ക് ക്ളാസില്‍ പ്രവേശനമില്ളെന്നും ഇത് അച്ചടക്കലംഘനമാണെന്നും കാണിച്ച് അധ്യാപകര്‍ പുറത്താക്കുകയായിരുന്നു. വൈസ് ചാന്‍സലര്‍ക്ക് നല്‍കിയ പരാതിയില്‍ ഒരുമാസം കഴിഞ്ഞ് താല്‍ക്കാലിക അനുമതി നല്‍കി. എന്നാല്‍, ഇതുവരെ നടപ്പായിട്ടില്ല.

കായികവകുപ്പിലെ താല്‍കാലിക അധ്യാപകനാണ് തന്നെ പല കാരണങ്ങള്‍ പറഞ്ഞ് വിലക്കുന്നത്. താല്‍ക്കാലിക അനുമതി ആയതിനാല്‍ ടീമില്‍ കളിക്കാന്‍ കഴിയില്ളെന്നാണ് അധ്യാപകര്‍ പറയുന്നത്. മത്സരത്തില്‍ പങ്കെടുക്കാനത്തെിയപ്പോള്‍ കളിക്കാനനുവദിക്കാതെ പുറത്തുപോവാനാവശ്യപ്പെടുകയായിരുന്നു. ഈ കോഴ്സ് താന്‍ ജയിക്കില്ളെന്ന് അധ്യാപകര്‍ പറഞ്ഞു. ഒന്നുകില്‍ ക്ളാസ് നിര്‍ത്തിപ്പോവുകയോ, അല്ളെങ്കില്‍ താടി വടിക്കുകയോ ചെയ്യണമെന്നാണ് തന്നോട് ആവശ്യപ്പെടുന്നത്. ബേസ്ബാള്‍ താരം താടി വളര്‍ത്തരുതെന്ന് ലിഖിത നിയമമില്ളെന്നും പ്രോസ്പെക്ടസ് ഇതുവരെ ലഭ്യമായില്ളെന്നും ഹിലാല്‍ പറഞ്ഞു. കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റാഷിദ്, കാമ്പസ് കോഓഡിനേറ്റര്‍ ഫായിസ് കണിച്ചേരി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Tags:    
News Summary - kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.