തിരുവനന്തപുരം: മെഡിക്കൽ പി.ജി ഡോക്ടർമാർ നടത്തിവന്ന സമരം താൽക്കാലികമായി അവസാനിപ്പിച്ചു. സൂപ്പർ സ്പെഷാലിറ്റി വിഭാഗത്തിൽ നടപ്പാക്കിയ മൂന്നുവർഷത്തെ ബോണ്ട്വ്യവസ്ഥ സംബന്ധിച്ച് പഠിക്കാൻ സമിതിയെ നിയോഗിക്കാമെന്ന ആരോഗ്യവകുപ്പിെൻറ നിർദേശത്തെതുടർന്നാണ് സമരം താൽക്കാലികമായി അവസാനിപ്പിക്കുന്നതെന്ന് പി.ജി അസോസിയേഷൻ പ്രതിനിധികൾ അറിയിച്ചു.
ബുധനാഴ്ച ഉച്ചക്ക് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. തുടർന്ന് രാത്രി പി.ജി അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ചേർന്ന് തീരുമാനം അംഗീകരിക്കുകയും ഇതുസംബന്ധിച്ച് രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചാൽ സമരം അവസാനിപ്പിക്കാമെന്ന ധാരണയിലെത്തുകയും ചെയ്തു.
അതിൻപ്രകാരം രേഖാമൂലമുള്ള ഉറപ്പ് വ്യാഴാഴ്ച ഉച്ചയോടെ ലഭിച്ചതിെൻറ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. അതേസമയം, സമിതി റിപ്പോർട്ട് അനുകൂലമല്ലെങ്കിൽ സമരമല്ലാതെ മറ്റ് മാർഗമില്ലെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.