തിരുവനന്തപുരം: സംസ്ഥാനത്തെ കർഷകർ നേടിരുന്ന പ്രതിസന്ധി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നയം കൊണ്ട് കർഷകർ വലിയ ദുരിതമാണ് അനുഭവിക്കുന്നതെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ ടി. സിദ്ദീഖ് ചൂണ്ടിക്കാട്ടി.
വയനാട്ടിലെ അടക്കം സംസ്ഥാനത്തെ കർഷകർ പ്രതിസന്ധി നേരിടുന്നത്. വിഷയത്തിൽ സംസ്ഥാന സർക്കാറിന്‍റെ ഭാഗത്ത് നിന്ന് കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്നും സിദ്ദീഖ് ആരോപിച്ചു.
സംസ്ഥാനത്തിന്‍റെ നയം കൊണ്ടല്ല കർഷക പ്രതിസന്ധി ഉണ്ടാകുന്നതെന്ന് കൃഷി മന്ത്രി പി. പ്രസാദ് സഭയിൽ മറുപടി നൽകി. വിലതകർച്ചയിൽ സംസ്ഥാന സർക്കാർ ഫലപ്രദമായി ഇടപെടുന്നുണ്ട്. നെല്ല് സംഭരണത്തിന് ഏറ്റവും കൂടുതൽ തുകയും നെൽ വയലിന് ഏറ്റവും കൂടുതൽ റോയൽറ്റി നൽകുന്ന സംസ്ഥാനം കേരളമാണെന്നും കൃഷി മന്ത്രി ചൂണ്ടിക്കാട്ടി.
മന്ത്രിയുടെ വിശദീകരണത്തെ തുടർന്ന് സ്പീക്കർ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.