തിരുവനന്തപുരം: കുഞ്ഞുമനസ്സുകൾക്ക് ആശ്വാസം പകരുകയാണ് കേരള പൊലീസിന്റെ 'ചിരി' പദ്ധതി. ഇതുവരെ 'ചിരി' മധുരമറിഞ്ഞത് 25,564 പേർ. കുട്ടികൾക്കായുള്ള ഹെൽപ് ഡെസ്ക്കാണ് പൊലീസിന്റെ 'ചിരി'. കുട്ടികളുടെ ആശങ്കകൾക്ക് കാതോർക്കേണ്ടത് അനിവാര്യമാണെന്ന തിരിച്ചറിവിൽനിന്നാണ് തുടക്കം. 2020ൽ ലോക്ഡൗൺ കാലത്ത് തുടങ്ങിയ ഹെൽപ് ഡെസ്ക്കിൽ 10,002 കുട്ടികൾ വിളിച്ച് പല പ്രശ്നങ്ങളും പങ്കുവെച്ചു. 15,562 പേർ വിവിധ അന്വേഷണങ്ങൾക്കായാണ് വിളിച്ചത്. ഓൺലൈൻ പഠനം പോരാ, സ്കൂളിൽ പോയി കൂട്ടുകാരെ കാണണം, കോവിഡ് കാലത്ത് വീട്ടിൽ അടച്ചിരിക്കുന്നതിന്റെ സങ്കടം... കുട്ടികളുടെ പരാതിയുടെ പട്ടിക നീളുന്നു. 11നും 18നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് കൂടുതലായും വിളിച്ചത്. ചെറിയ കുരുന്നുകൾക്കായി
രക്ഷിതാക്കളും വിളിച്ചു. ഹെൽപ് ഡെസ്ക്കിന്റെ 9497900200 നമ്പറിൽ കുട്ടികൾക്ക് അവരുടെ പ്രയാസങ്ങളും ആശങ്കകളും എപ്പോഴും പങ്കുെവക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.