ന്യായീകരിക്കാൻ കഴിയുന്നതല്ല ഇതൊന്നും; കഴിഞ്ഞ ഒരു മാസം പൊതുജനത്തെ കേരള​ ​പൊലീസ്​ വേട്ടയാടിയതിങ്ങനെ

അയ്യപ്പൻ എന്ന പേര്​ കേട്ടാൽ കേരളപൊലീസിലെ ഒരുദ്യോഗസ്ഥനും ഓർക്കാൻ മേൽവിലാസം ​അറിയണ്ട, ഫയലുകളും തപ്പണ്ട. അത്ര സുപരിചിതമാണ്​ എഴുകോൺ സ്വദേശി അയ്യപ്പനെന്ന ​പേര്​.​ കേരള പൊലീസ്​ ചരിത്രത്തിൽ തന്നെ അപൂർവമായ ഫയലാണ്​ അയ്യപ്പൻ എന്ന ​േപരിലുള്ളത്​. നിരപരാധിയായ അയ്യപ്പനെ 1996ൽ അന്യായമായി അറസ്​റ്റ്​ ചെയ്​ത്​ ക്രൂരമായ ലോക്കപ്പ്​ മർദനത്തിനാണ്​ ഇരയാക്കിയത്​. പ്രതികളായ പൊലീസ്​ ഉദ്യോഗസ്ഥർക്ക് 25 വർഷങ്ങൾക്ക്​ ശേഷം കഴിഞ്ഞ മാസമാണ്​​ ഹൈക്കോടതി തടവുശിക്ഷ വിധിച്ചത്​. പൊലീസി​െൻറ ക്രൂരതക്കെതിരെ അയ്യപ്പനും കുടുംബവും നടത്തിയ പോരാട്ടം കേരള പൊലീസി​നേൽപ്പിച്ച ക്ഷതം ചെറുതൊന്നുമല്ല.

ക്രൂരമായി മർദിക്കാനും പരസ്യമായി തെറിവിളിക്കാനും 'അയ്യപ്പൻമാരെ' നോക്കിനടക്കുന്നവർ ഇപ്പോഴും കേരള പൊലീസിലുണ്ട്​. കോവിഡ് ലോക്​ഡൗണിന്​ പിന്നാലെ പൊലീസിന്​ ​പിണറായി സർക്കാർ നൽകിയ അമിതാധികാരം കൂടിയായതോടെ സാധാരണക്കാരായ ഇവിടുത്തെ മനുഷ്യ​െ​ര പൊലീസ്​ വേട്ടമൃഗങ്ങളെ പോലെയാണ്​ സമീപിക്ക​ുന്നത്​.

സംസ്ഥാനത്ത് പൊലീസ് ആരെയും മർദിക്കരുതെന്നാണ് സർക്കാറിന്‍റെ നിലപാടെന്നാണ്​ മുഖ്യമന്ത്രി വിശദീകരിക്കുന്നത്​. പക്ഷെ ഇത്​ പാലിക്കുന്ന ഒരു പൊലീസ്​ സ്​റ്റേഷനെങ്കിലും കേരളത്തിലുണ്ടോയെന്ന് സർക്കാർ​ അന്വേഷിക്കണം.

അരി വാങ്ങാനിറങ്ങിയവരും കൂലിപ്പണിക്ക്​ പോയവരും കല്യാണവരനുമൊക്കെയാണ്​ തെരുവിൽ പൊലീസി​െൻറ ക്രൂരമായ ​േവട്ടയാടലിന്​ ഇരയാവുന്നത്​. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ കേരള പൊലീസി​െൻറ ക്രൂരതക്കിരയായ ചില മനുഷ്യർ ഇവരാണ് (ഇത്​ പുറത്തറിഞ്ഞ കേസുകൾ. അറിയപ്പെടാത്ത നിരവധി കേസുകൾ വേറെയുമുണ്ടാകാം​....)

1 പാരിപ്പള്ളി ​​പൊലീസ്​ - വൃദ്ധ വിൽപനക്ക്​ കൊണ്ടുവന്ന മത്സ്യം പൊലീസ് വലിച്ചെറിഞ്ഞു

കണ്ണില്ലാത്ത ക്രൂരതയായിരുന്നു പാരിപ്പള്ളി പൊലീസി​​േൻറത്​. റോഡരികിലിരുന്നു കച്ചവടം ചെയ്ത വൃദ്ധയുടെ മത്സ്യം പൊലീസ്​​ വലിച്ചെറിഞ്ഞു. പാരിപ്പള്ളി - പരവൂർ റോഡിൽ പാമ്പുറത്ത്​ ചരുവത്തിൽ മീൻ വിൽക്കാനെത്തിയ അഞ്ചുതെങ്ങ് സ്വദേശിയായ വൃദ്ധയുടെ മത്സ്യമാണ്​ പാരിപ്പള്ളി പൊലീസ്​ വലിച്ചെറിഞ്ഞത്​.


16,000 രൂപയുടെ മത്സ്യത്തിൽ നിന്ന്​ 500 രൂപക്ക്​ മാത്രമേ വിൽപ്പന നടത്തിയുള്ളു എന്ന്​ വൃദ്ധ പറഞ്ഞിട്ടും പൊലീസ്​ ചെവികൊണ്ടില്ല. ദുരിത കാലത്ത്​ ഈ പ്രായത്തിലും മീൻകുട്ടയും ചുമന്ന്​ അവർ തെരുവിലേക്ക്​ വന്നത്​ എന്തുകൊണ്ടാകുമെന്ന്​ അറിയാഞ്ഞി​ട്ടൊന്ന​ുമല്ല പൊലീസ് മീൻ എടുത്തെറിഞ്ഞിട്ടുണ്ടാവുക.


2 പാരിപ്പള്ളി പൊലീസ് - കല്യാണം കഴിക്കാൻ പോയ നവവരനെ റോഡിൽ തടഞ്ഞ്​ നിർത്തി പിഴയീടാക്കി

പാരിപ്പള്ളി - പരവൂർ റോഡിൽ പ്ലാവിൻമൂട് ജംഗ്ഷന് സമീപത്ത്​ തമ്പടിച്ച പൊലീസ്​ വഴിയോര കച്ചവടക്കാരെ മാത്രമല്ല വിവാഹ സ്ഥലത്തേക്ക് പോയ കാർ തടഞ്ഞു നിർത്തി നവവരനെവരെ പുറത്തിറക്കി നിർത്തി. പേരിനൊരു കാർ പരിശോധന നടത്തി. കാറിൽ ആളുകൾ കൂടുതലുണ്ടെന്ന കാരണം പറഞ്ഞ്​ വരന്‍റെ പിതാവിൽ നിന്നും രണ്ടായിരം രൂപ പിഴ ഈടാക്കിയ ശേഷമാണ് വിട്ടയച്ചത്.  

ഇനിയും മുന്നോട്ട്​ പോകാൻ പറ്റില്ലെന്ന്​ തോന്നിയതോടെ​ വീട്ടുവളപ്പിൽ കൃഷി ചെയ്​ത പച്ചക്കറികളുമായി വഴിയോര കച്ചവടത്തിനെത്തിയ സാധാരണക്കാരും ഇരകളായി. വൻ പിഴ​ ഈടാക്കി, എല്ലാവരെയും വീട്ടിലേക്ക്​ പറഞ്ഞയച്ചു. നിസഹായരായ സാധാരണക്കാർ കരഞ്ഞു പറഞ്ഞിട്ടും പൊലീസ് വഴങ്ങിയില്ല. മത്സ്യക്കച്ചവടക്കാരെയും വെറുതെ വിട്ടില്ല.


വാഹനങ്ങളിൽ മത്സ്യവില്പനക്കെത്തിയരെയാണ് പ്രധാനമായും ഇരകളായത്. എല്ലാവരുടെയും മൊബൈൽ ഫോൺ ആദ്യമേ വാങ്ങി കവറിലിട്ട് പൊലീസ് കൈവശം വച്ചു. പണമടക്കാനില്ലാത്തവർ വീട്ടിൽ പോയി പണം കൊണ്ടുവന്ന് അടച്ച ശേഷമാണ് മൊബൈൽ തിരികെ നൽകിയത്. അഞ്ഞൂറ് മുതൽ രണ്ടായിരം വരെയാണ് പിഴ ഇടാക്കിയത്

3 തൊ​ണ്ട​ര്‍നാ​ട് പൊ​ലീ​സ്‌ - ബാ​ര്‍ബ​ര്‍ ഷോ​പ്പി​ലെ​ത്തി​യ യുവാവിന്​ മർദനം

ബ​ലി​പെ​രു​ന്നാ​ൾ ത​ലേ​ന്ന് രാ​ത്രി ബാ​ര്‍ബ​ര്‍ ഷോ​പ്പി​ലെ​ത്തി​യ യു​വാ​വി​നെ തൊ​ണ്ട​ര്‍നാ​ട് പൊ​ലീ​സ്‌ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത് മ​ര്‍ദി​ച്ച​ു. നി​ര​വി​ല്‍പു​ഴ സ്വ​ദേ​ശി​യും പൊ​തു​പ്ര​വ​ര്‍ത്ത​ക​നു​മാ​യ അ​രീ​ക്കു​ഴി ഷ​ക്കീ​ർ പൊ​ലീ​സ് സൂ​പ്ര​ണ്ടി​ന് ഇ​തു​സം​ബ​ന്ധി​ച്ച് പ​രാ​തി ന​ല്‍കി. ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത് സ്​​റ്റേ​ഷ​നി​ലെ​ത്തി​ച്ച് വി​വ​സ്ത്ര​നാ​ക്കി പു​ല​ര്‍ച്ച വ​രെ മ​ര്‍ദി​ച്ച​താ​യാ​ണ് പ​രാ​തി. വ​യ​റ് വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട ഷ​ക്കീ​ര്‍ മാ​ന​ന്ത​വാ​ടി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.

4 മാ​ള പൊ​ലീ​സ് -ചിക്കൻ വാങ്ങാനിറങ്ങിയയാൾക്കും ശിക്ഷ

കോ​ഴി വാ​ങ്ങാ​ൻ പോ​യ ചെ​റു​പ്പ​ക്കാ​ര​നെ പൊ​ലീ​സ് ആ​ൻ​റി​ജ​ൻ ടെ​സ്​​റ്റി​ന് പ​റ​ഞ്ഞ​യ​ച്ചു. പൂ​പ്പ​ത്തി ഇ​ര​ട്ട​പ്പ​ടി വൈ​ലി​ക്കു​ടം മി​ഥു​ൻ സേ​വ്യ​റി​നെ​യാ​ണ് പൊ​യ്യ പൂ​പ്പ​ത്തി ജ​ങ്​​ഷ​നി​ൽ മാ​ള പൊ​ലീ​സ് ത​ട​ഞ്ഞ​ത്. താ​ൻ വി​ദേ​ശ​ത്തു​നി​ന്ന് അ​വ​ധി​ക്ക്​ നാ​ട്ടി​ലെ​ത്തി​യ​താ​ണെ​ന്നും ര​ണ്ട് ഡോ​സ് പ്ര​തി​രോ​ധ വാ​ക്സി​നും സ്വീ​ക​രി​ച്ച​താ​ണെ​ന്നും പ​റ​െ​ഞ്ഞ​ങ്കി​ലും ആ​ൻ​റി​ജ​ൻ ടെ​സ്​​റ്റി​ന് വി​ധേ​യ​നാ​വാ​ൻ നി​ർ​ബ​ന്ധ​പൂ​ർ​വം പ​റ​ഞ്ഞ​യ​ക്കു​ക​യാ​യി​രു​ന്നു. ലോ​ക്ഡൗ​ൺ ആ​ണെ​ങ്കി​ലും ചി​ക്ക​ൻ ക​ട​ക​ളും മ​റ്റും തു​റ​ക്കു​ന്ന​തു​കൊ​ണ്ടു മാ​ത്ര​മാ​ണ് പു​റ​ത്തി​റ​ങ്ങി​യ​തെ​ന്ന് മി​ഥു​ൻ പ​റ​ഞ്ഞു.

5 ചടയമംഗലം പൊലീസ്​ - ബാങ്കിൽ ക്യൂ നിന്നവർക്ക്​ പിഴയും പെറ്റിയും

ച​ട​യ​മം​ഗ​ലം പൊ​ലീ​സി​െൻറ ഭാഗത്ത്​ നിന്നുള്ള ദു​ര​നു​ഭ​വം പൊതുസമൂഹം അറിഞ്ഞത്​ ഗൗ​രിന​ന്ദ​ എന്ന പെൺകുട്ടിയിലൂടെയായിരുന്നു. ബാ​ങ്കി​നു മു​ന്നി​ൽ ക്യൂ ​നി​ന്ന​വ​ർ​ക്ക് പെ​റ്റി ന​ൽ​കാനിറങ്ങിയ പൊലീസുകാരോട്​ ഗൗരി തട്ടിക്കയറുന്ന വിഡിയോയിൽ പ്രകടമായത്​ പൊലീസി​െൻറ ​മനോഭാവമായിരുന്നു. ​ജാമ്യമില്ലാ വകുപ്പ്​ ചുമത്തി ജയിലലടക്കാൻ വരെ പൊലീസ്​ ശ്രമിച്ചു.


 6 അമ്പലത്തറ പൊലീസ്​ -പശുവിന്​ പുല്ലരിയാനിറങ്ങിയയാൾക്ക്​ 2000 പിഴ

പശുവിന്​ പുല്ലരിയാൻ വിജനമായ പറമ്പിലേക്ക്​ ഇറങ്ങിയ ക്ഷീര കർഷകന്​ 2000രൂപ പിഴ. മൂന്ന്​ പൊലീസുകാർ വീട്ടിലെത്തിയാണ്​ പിഴയടക്കാൻ നോട്ടീസ്​ നൽകിയത്​. പിഴ നൽകിയില്ലെങ്കിൽ ​കേസ്​ കോടതിയിലെത്തിച്ച്​ വലിയ പ്രയാസം നേരിടേണ്ടി വരുമെന്നായിരുന്നു പൊലീസിന്‍റെ​ ഭീഷണി​. കോടോം-ബെളൂർ പഞ്ചായത്തിലെ അ​ട്ടേങ്ങാനം പാറക്കൽ വേങ്ങയിൽ വീട്ടിൽ വി. നാരായണനോടാണ്​ കാസർകോട്​ അമ്പലത്തറ പൊലീസി​െൻറ കണ്ണിൽ ചോരയില്ലാത്ത നടപടി.


ഭാര്യ ഷൈലജ കോവിഡ്​ പോസിറ്റിവായതോടെ കുടുംബം ഒറ്റപ്പെട്ടു. അരലക്ഷം രൂപ വായ്​പയെടുത്താണ്​ ഇദ്ദേഹം പശുവിനെ വാങ്ങിയത്​. പൊതുവെ കടുത്ത പ്രയാസം നേരിടുന്ന വേളയിലാണ്​ ഭാര്യക്ക്​ കോവിഡ്​ വന്നത്​. 25 സെൻറ്​ പുരയിടത്തിൽ പുല്ലൊന്നുമില്ല. അതിനാൽ തൊട്ടടുത്തെ പറമ്പിൽ മാസ്​കിട്ടശേഷം 46കാരനായ നാരായണൻ പു​ല്ലരിയാൻ പോകുകയായിരുന്നു​. മക്കൾക്ക്​ സ്​മാർട്ട്​ ഫോൺ വാങ്ങാൻ കടമെടുത്ത ഇയാൾ ഫൈനടക്കാനും ഒടുവിൽ കടംവാങ്ങി.

7 കൊയിലാണ്ടി പൊലീസ്​ - മകളെ ആശുപത്രിയിൽ കൊണ്ട്​ പോയതിന്​ പിതാവിന്​ പിഴ

മ​ക​ളെ ഡോ​ക്​​ട​റെ കാ​ണി​ക്കാ​ൻ സ്​​കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന പി​താ​വി​നോ​ട് പൊ​ലീ​സ് അ​നാ​വ​ശ്യ​മാ​യി പി​ഴ ചു​മ​ത്തു​ക​യും മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ചെ​യ്​തു. കാ​പ്പാ​ട് ചെ​റി​യ​പ​ള്ളി​ക്ക​ല​ക​ത്ത് നാ​സ​റാ​ണ് പ​രാ​തി​ക്കാ​ര​ൻ.

10 വ​യ​സ്സു​ള്ള മ​ക​ളു​മാ​യി കാ​പ്പാ​ടു​നി​ന്ന് തി​രു​വ​ങ്ങൂ​ർ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്കു പോ​കു​മ്പോ​ൾ തി​രു​വ​ങ്ങൂ​ർ റെ​യി​ൽ​വേ ഗേ​റ്റി​നും ദേ​ശീ​യ​പാ​ത​ക്കു​മി​ട​യി​ലെ വ​ള​വി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന പൊ​ലീ​സ് നാ​സ​റി​നെ ത​ട​ഞ്ഞു​നി​ർ​ത്തി. വാ​ഹ​ന​ത്തി​െൻറ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചു. എ​ല്ലാം ശ​രി​യാ​യി​രു​ന്നെ​ങ്കി​ലും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ം ലം​ഘി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് 500 രൂ​പ പി​ഴ ചു​മ​ത്തി​യെ​ന്നാ​ണു പ​രാ​തി. കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ വി​ദേ​ശ​ത്തെ ജോ​ലി ന​ഷ്​​ട​പ്പെ​ട്ട് നാ​ട്ടി​ൽ ക​ഴി​യു​ക​യാ​ണെ​ന്നും പൊ​ലീ​സി​െൻറ പ്ര​വൃ​ത്തി വേ​ദ​നി​പ്പി​ച്ചെ​ന്നും നാസർ മു​ഖ്യ​മ​ന്ത്രി​ക്കും മ​റ്റും ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​ഞ്ഞു.

8 ചവറ പൊലീസ്​ - വാക്​സിനെടുക്കാനെത്തുന്നവരോടും കരുണയില്ലാതെ

വാ​ക്സി​നെ​ടു​ക്കാ​നെ​ത്തു​ന്ന വ​യോ​ജ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രോ​ടാണ്​ ചവറ പൊ​ലീ​സ് മോ​ശ​മാ​യി പെ​രു​മാ​റിയത്​. നീ​ണ്ട​ക​ര ഫൗ​ണ്ടേ​ഷ​ൻ താ​ലൂ​ക്കാ​ശു​പ​ത്രി, ച​വ​റ ടൈ​റ്റാ​നി​യം ജ​ങ്​​ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഡ്യൂ​ട്ടി​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യാ​ണ് പ​രാ​തി. തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് അ​വ​ശ​രാ​യി മ​ണി​ക്കൂ​റു​ക​ളോ​ളം വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ൽ​ക്കു​ന്ന​വ​രോ​ട് പൊ​ലീ​സ് സ​ഭ്യ​മ​ല്ലാ​ത്ത രീ​തി​യി​ലാ​ണ് പെ​രു​മാ​റു​ന്ന​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.

9 മ​േഞ്ചരിയിൽ ലോറി ​ൈ​ഡ്രവർമാർക്ക്​ പിഴയോട്​ പിഴ

ചെങ്കൽ സർവിസിന് അനുമതി ഉണ്ടായിട്ടും ലോറികളെ തടഞ്ഞ്​ നിർത്തി പൊലീസും റവന്യൂ വകുപ്പും അന്യായമായി പിഴ ഈടാക്കിയതിനെതിരെ യുവാവ്​ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോഴാണ്​ വിവരം പുറത്തുവന്നത്​.


 തനിക്കും തൻറെ ക്വാറിയിലെ മറ്റുഡ്രൈവർമാർക്കും കിട്ടിയ പിഴയടച്ച രസീതുകൾ നൂലിൽ കോർത്ത് മാലയാക്കി കഴുത്തിൽ അണിഞ്ഞായിരുന്നു പ്രതിഷേധം. ലോറി ഡ്രൈവറായ റിയാസിനും മറ്റു ഡ്രൈവർമാർക്കും ലോറിയിൽ കല്ലുകൊണ്ടുപോകുന്നതിനിടെ വിവിധ വകുപ്പ് അധികൃതർ അനാവശ്യമായി പിഴ ചുമത്തിയെന്നാണ് റിയാസ് പറയുന്നത്. 250 രൂപ മുതൽ 10,000 വരെ വിവിധ കാരണങ്ങൾ പറഞ്ഞു ഫൈൻ ഈടാക്കുന്നുവെന്നും ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും റിയാസ് പറയുന്നു.

10 തിരൂർ പൊലീസ്​ - വീട്ടാവശ്യങ്ങൾക്ക്​ സാധനങ്ങൾ വാങ്ങാനെത്തിയവർക്കും മർദനം

വീട്ടിലേക്ക​ുള്ള പലചരക്ക്​ സാധനങ്ങൾ വാങ്ങാനിറങ്ങിയ മാധ്യമപ്രവർത്തകനായ കെ.പി.എം റിയാസിനെ അടക്കമുള്ളവരെ പുതുപ്പള്ളി കനാൽ പാലം പള്ളിക്ക് സമീപത്തുവെച്ച് തിരൂർ സി.ഐ ടി.പി. ഫർഷാദ്​ ക്രൂരമായാണ്​ മർദിച്ചത്​.


കൈയിലും തോളിലും കാലിലും​ ലാത്തികൊണ്ടുള്ള അടിയിൽ മുറിവേറ്റു​​. റിയാസ്​ തിരൂർ ജില്ല ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കല്ലിനാട്ടിക്കൽ മുഹമ്മദ് അൻവറിനും (36) പൊലീസിന്‍റെ മർദനമേറ്റു. പ്രതിഷേധങ്ങൾക്കൊട​ുവിൽ സി.ഐയെ സർക്കാർ സ്ഥലം മാറ്റിയിരുന്നു.

ഇതാകരുത്​ പൊലീസ്​ മാതൃക

ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്​റ്റേഷൻ ഉദ്ഘാടന ചടങ്ങിൽ മുൻ ഡി.ജി.പിയടക്കം ഉന്നത പൊലീസ് ഒാഫിസർമാർ കോവിഡ് മാനദണ്ഡം ലംഘിച്ച് പങ്കെടുത്തത്​ വലിയ വിമർശനമുണ്ടാക്കിയിരുന്നു. 


അതിനെതിരെ പരാതി സ്വീകരിക്കാനാവില്ലെന്നാണ്​ പൊലീസ്​ തന്നെ വിശദീകരിച്ചത്​. പൊതുജനങ്ങൾക്ക്​ മാതൃകയാകേണ്ട സേനയ​ു​ടെ ഭാഗത്ത്​ നിന്നുള്ള സമീപനങ്ങൾ തികച്ചും തെറ്റി​െൻറ വഴിയിലാണ്​.

കോവിഡ്​ പോലുള്ള മഹാമാരിയുടെ കാലത്ത്​ പൊലീസി​െൻറ സേവനം നാടിന്​ അനിവാര്യമാണ്​. എന്നാൽ അത്​ ലാത്തിയും പിഴ റെസീതും കൊണ്ടല്ല നടപ്പാക്കേണ്ടത്​. നിത്യചെലവിന്​ പോലും വകയില്ലാ​തെ കഷ്​ടപ്പെടുകയാണ്​ മനുഷ്യ​ർ. അവരോട്​ അൽപമെങ്കിലും 'കരുതൽ' ആകാവുന്നതാണ്​.

Tags:    
News Summary - Kerala Police hunted down the public for the last one month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.