തിരുവനന്തപുരം: ഒാൺലൈൻ ക്ലാസുകൾ കൈകാര്യം ചെയ്ത അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ദുരുപയോഗം ചെയ്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേരള പൊലീസ്. കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയാണ് അധ്യാപകർ ക്ലാസെടുത്തത്.
വരുംതലമുറയുടെ വിദ്യാഭ്യാസത്തിനു വേണ്ടി ആവിഷ്കരിച്ച ബദൽ സംവിധാനങ്ങളെയും അധ്യാപക സമൂഹത്തെയും അവഹേളിക്കുന്ന നടപടികൾ ഭൂഷണമല്ല. ഇതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും കേരള പൊലീസ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
അതേസമയം സ്കൂൾ വിദ്യാർഥികൾക്ക് ഫസ്റ്റ് ബെല്ലിൽ അവതരിപ്പിച്ച വീഡിയോകൾ സൈബറിടത്തിൽ സഭ്യതയുടെ അതിരുകൾ കടന്ന് ട്രോൾ ചെയ്യുന്നതിനെതിരെ കൈറ്റ് വിക്ടേഴ്സ് സി.ഇ.ഒ കെ. അൻവർ സാദത്ത് രംഗത്തെത്തി. ഇതിനെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.