??.???.?? ?????????? ??.???.??. ?????????? ???????????? ???? ?????????????????

മുഖ്യമന്ത്രിയുടെയും ചെയർമാൻെറയും വാദങ്ങളുടെ മുനയൊടിച്ച് പി.എസ്.സി വിജിലൻസ് റിപ്പോർട്ട്

തിരുവനന്തപുരം: പി.എസ്.സി പരീക്ഷ നടത്തിപ്പ് കുറ്റമറ്റതും സുതാര്യവുമാണെന്ന മുഖ്യമന്ത്രി പിണറായി വിജയ‍​​​െൻറയും പി.എസ്.സി ചെയർമാ‍​​െൻറയും അവകാശവാദങ്ങളുടെ മുനയൊടിക്കുന്നതാണ് പി.എസ്.സിയുടെ ആഭ്യന്തര വിജിലൻസി​​െൻറ അന്വേഷണ റിപ്പോർട്ട്. പരീക്ഷ ചോദ്യപേപ്പർ തയാറാക്കുന്നവർ മുതൽ പി.എസ്.സി ആസ്ഥാനത്തെ ഉന്നതരിലേക്കുവരെ സംശയത്തി​​െൻറ ചൂണ്ടുവിരൽ ഉയർത്തിയാണ് പി.എസ്.സി ആഭ്യന്തര വിജിലൻസ് എസ്.പി രാജേഷ് പി.എസ്.സിക്ക്​ മുമ്പാകെ തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിച്ചത്.

യൂനിവേഴ്സിറ്റി കോളജിലെ കുത്തുകേസ് പ്രതികൾക്ക് പി.എസ്.സിയിൽ നിന്ന് വഴിവിട്ട സഹായം ലഭിച്ചെന്ന ആരോപണം ഉയർന്ന ഉടനെ പി.എസ്.സി പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് അന്വേഷിക്കാൻ ഒന്നുമില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയ‍​​​െൻറയും ചെയർമാൻ എം.കെ. സക്കീറി​​െൻറയും വാദം. ഉദ്യോഗാർഥികളുടെ വിശ്വാസ്യത തകർക്കാനും സ്ഥാപനത്തെ അപമാനിക്കാനുമാണ് പ്രതിപക്ഷവും മാധ്യമങ്ങളും ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞുവെച്ചു.

എന്നാൽ വെറും ആരോപണമല്ല ശിവരഞ്ജിത്തിനും പ്രണവിനും പിന്നിൽ വൻ മാഫിയ തന്നെയുണ്ടെന്ന സംശയമാണ് ഇപ്പോഴത്തെ പൊലീസ് അന്വേഷണത്തിലേക്ക് പി.എസ്.സിയെ എത്തിച്ചിരിക്കുന്നത്. ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്തി​​െൻറ വീട്ടിൽനിന്ന് പി.എസ്.സിയുടെ ഒരു പുസ്തകം പോലും വിജിലൻസ് ഉദ്യോഗസ്ഥർക്ക് കണ്ടെത്താനായിട്ടില്ല. ഇയാൾ പി.എസ്.സി കോച്ചിങ് ക്ലാസുകളിൽ പോയതായും വിവരമില്ല. ആദ്യമായാണ് ശിവരഞ്ജിത്തും പ്രണവും പി.എസ്.സി പരീക്ഷയിലെ റാങ്ക് പട്ടികയിൽ വരുന്നതെന്ന് പി.എസ്.സി ചെയർമാന് തന്നെ സമ്മതിക്കേണ്ടിവന്നിട്ടുണ്ട്, അതും ആദ്യ രണ്ട് സ്ഥാനങ്ങളിൽ.

ശിവരഞ്ജിത്തിനും പ്രണവിനും ഒരു മൊബൈൽ നമ്പറിൽ നിന്നാണ് പരീക്ഷവേളയിൽ സന്ദേശങ്ങൾ പ്രവഹിച്ചത്. ഈ ഘട്ടത്തിൽ ശിവരഞ്ജിത്തി​​െൻറ മൊബൈലിൽനിന്ന്​ തിരിച്ച് സന്ദേശങ്ങൾ പോയതായി അന്വേഷണ ഉദ്യോഗസ്ഥർക്ക് സംശയമുണ്ട്. പരീക്ഷ ഹാളിൽ ഇരിക്കുന്ന വ്യക്തി എങ്ങനെ തിരിച്ച് മെസേജുകൾ അ‍യ​െച്ചന്ന ചോദ്യത്തിന് ഉത്തരമില്ല.

ഇതുപോലെ 2018 ജൂലൈ 22ന് പരീക്ഷയെഴുതിയ ആയിരക്കണക്കിന് പേരുടെ മൊബൈലിലേക്ക് സന്ദേശങ്ങൾ പ്രവർഹിച്ചിട്ടുണ്ടാകാമെന്ന വിലയിരുത്തലിലാണ് ഏഴ് ബറ്റാലിയനുകളിലെയും റാങ്ക് പട്ടികകൾ മരവിപ്പിക്കാനും ആദ്യ നൂറ് പേരുടെ മൊബൈൽ വിവരങ്ങൾ ശേഖരിക്കാനും ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകാൻ പി.എസ്.സി തീരുമാനിച്ചത്.

ശിവരഞ്ജിത്തി​​െൻറയും പ്രണവി​​െൻറയും മൊബൈലിലേക്ക് ഉത്തരങ്ങളാണ് എത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയാൽ പി.എസ്.സി കൂടുതൽ വെട്ടിലാകും. ആറര ലക്ഷത്തോളം പേർ എഴുതിയ പരീക്ഷ പി.എസ്.സിക്ക് റദ്ദാക്കേണ്ടിവരും. കൂടാതെ ഉത്തരങ്ങൾ സന്ദേശമയച്ച വ്യക്തിക്ക് പി.എസ്.സിയുടെ എല്ലാ സെറ്റ് ചോദ്യപേപ്പറും നേരത്തെ തന്നെ ചോർന്നുകിട്ടിയതായായും ഉറപ്പിക്കേണ്ടിവരും. അങ്ങനെ സംഭവിച്ചാൽ ഇതുവരെയുള്ള പരീക്ഷ നടത്തിപ്പ് തന്നെ പൊളിച്ചെഴുതേണ്ട അവസ്ഥയിലേക്ക് പി.എസ്.സി എത്തും.


വീഴ്ച മുമ്പും, പുറംലോകം അറിഞ്ഞില്ല

*2003 ആഗസ്​റ്റ്​ 16ൽ കൊല്ലം ജില്ലയിലെ എൽ.ഡി.സി പരീക്ഷയിലെ ചോദ്യപേപ്പർ തിരുവനന്തപുരം ഗവ, മോഡൽ എച്ച്.എസ്.എസിലെ ഒരു ഉദ്യോഗസ്ഥൻ ചോർത്തി. ഉത്തര ഷീറ്റുകളുടെ സാമ്യത്തെ തുടർന്ന് പി.എസ്.സി ആഭ്യന്തര വിജിലൻസ് അന്വേഷണം നടത്തി. അന്വേഷണത്തിൽ 20 ഉദ്യോഗാർഥികളെ പി.എസ്.സി കുറ്റക്കാരായി കണ്ടെത്തുകയും ഇവർക്ക് ആജീവനാന്ത വിലക്കേർപ്പെടുത്തുകയും ചെയ്തു. ചോദ്യപേപ്പർ ചോർത്തിയ ഉദ്യോഗസ്ഥനെ പിന്നീട് സർവിസിൽനിന്ന് സർക്കാർ പിരിച്ചുവിട്ടു. ഈ സംഭവത്തിന് ശേഷമാണ് പരീക്ഷ സ​​െൻററുകളിൽ ചോദ്യപ്പേപറുമായി പി.എസ്.സി ഉദ്യോഗസ്ഥൻ തന്നെ നേരിട്ട് എത്തുന്ന സംവിധാനം ആരംഭിച്ചത്.

*2010ൽ എസ്.ഐ ട്രെ‍യിനി തസ്തികയുടെ പരീക്ഷയിലും മൊബൈൽ ഫോണിലൂടെ തട്ടിപ്പ് നടന്നു. ഒക്ടോബര്‍ 12ന് നടന്ന എസ്.ഐ പരീക്ഷക്ക് കൊല്ലം ചവറ ശങ്കരമംഗലം ഗവ.എച്ച്.എസ്.എസ്, ക്രേവന്‍ എല്‍.എം.എസ് എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ പരീക്ഷാർഥികള്‍ ചെവിയില്‍ ബ്ലൂടൂത്ത് വെച്ച് ഉത്തരം ചോര്‍ത്തിയെഴുതി. ഇതേക്കുറിച്ച് പി.എസ്.സിയുടെ ആഭ്യന്തര വിജിലന്‍സ് വിഭാഗം അന്വേഷിക്കുകയും നാല് ഉദ്യോഗാർഥികളുടെ ഉത്തരക്കടലാസുകള്‍ അസാധുവാക്കുകയും ചെയ്തു. ഇതി​​െൻറ പുനഃപരീക്ഷ പിന്നീട് നടത്തി. അന്നത്തെ അന്വേഷണ റിപ്പോര്‍ട്ട് കൊല്ലം പൊലീസ് കമീഷണര്‍ക്ക് കൈമാറിയിരുന്നു. ക്രൈം കേസ് ഫയല്‍ ചെയ്ത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒമ്പത് വര്‍ഷമായിട്ടും അന്വേഷണം പൂര്‍ത്തിയാക്കിട്ടില്ല. ഈ ക്രമക്കേടിന്​ ശേഷമാണ് ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ പരീക്ഷ ഹാളില്‍ കര്‍ശനമായി നിരോധിക്കാൻ പി.എസ്.സി നടപടി തുടങ്ങിയത്.


Tags:    
News Summary - Kerala PSC under fire over alleged fraud in police recruitment; opposition seeks CBI probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.