തിരുവനന്തപുരം: അധ്യാപകയോഗ്യതയായ കെ-ടെറ്റുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തെതുടർന്ന് എൽ.പി, യു.പി, ഹൈസ്കൂൾ അധ്യാപക തസ്തികയിലേക്കുള്ള നിയമനശിപാർശ പി.എസ്.സി നിർത്തിെവച്ചു. വിഷയം വ്യാഴാഴ്ച ചേർന്ന കമീഷൻ ലിറ്റിഗേഷൻ ഉപസമിതി ചർച്ചചെയ്െതങ്കിലും നിർദേശം അടുത്തയോഗത്തിൽ മാത്രമേ അവതരിപ്പിക്കൂ. അതിനുശേഷമാവും തീരുമാനം. കോടതി തീരുമാനമാണ് വേണ്ടതെന്ന നിലപാടിലാണ് കമീഷൻ. സർക്കാറുമായും കമീഷൻ ആശയവിനിമയം നടത്തും.
എൽ.പി, യു.പി, എച്ച്.എസ് അസിസ്റ്റൻറ് നിയമനശിപാർശയും പുതിയപരീക്ഷഫലപ്രഖ്യാപനവുമാണ് പി.എസ്.സി നിർത്തിെവച്ചത്. ഇൗ തസ്തികകളിലെ റാങ്ക് ലിസ്റ്റിലുള്ള എല്ലാവർക്കും കെ-ടെറ്റ്(അധ്യാപക യോഗ്യതപരീക്ഷ) ഇല്ല. പുതിയ വിദ്യാഭ്യാസ നയപ്രകാരം സംസ്ഥാന സർക്കാർ ഇത് യോഗ്യതയാക്കിയിട്ടുണ്ടെങ്കിലും പി.എസ്.സി സ്പെഷൽ റൂൾസിൽ മാറ്റം വരുത്തിയിട്ടില്ല. സ്പെഷൽ റൂൾസ് അനുസരിച്ചാണ് കമീഷൻ നിയമനം നടത്തുന്നത്. അധ്യാപകനിയമനത്തിന് കെ-ടെറ്റ് േയാഗ്യത നിർബന്ധമാക്കി 2016 ആഗസ്റ്റിൽ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. എന്നാൽ, സ്പെഷൽ റൂൾസിൽ ഭേദഗതി വരുത്താത്ത സാഹചര്യത്തിൽ പി.എസ്.സി നിയമനശിപാർശയും വിജ്ഞാപനവും തുടർന്നു. കെ-ടെറ്റ് ഇല്ലാത്തവർക്കും നിയമനശിപാർശ നൽകുകയും പുതിയ പരീക്ഷ നടത്തുകയും ചെയ്തു. കെ-ടെറ്റ് യോഗ്യതയില്ലാതെയായിരുന്നു പി.എസ്.സി വിജ്ഞാപനവും. 2012 ജൂൺ മുതലാണ് കെ-ടെറ്റ് നിർബന്ധമാക്കിയത്. അതിനുശേഷം നിയമിതരാവുന്നവർക്ക് ഇൗ യോഗ്യത നേടാൻ സമയപരിധിയും സർക്കാർ നൽകി. ഏറ്റവുമൊടുവിൽ 2018-19നകം യോഗ്യത നേടണമെന്ന് വ്യക്തമാക്കി ഉത്തരവും പുറപ്പെടുവിച്ചു.
എന്നാൽ, ഒരുവിഭാഗം ഉദ്യോഗാർഥികൾ കെ-ടെറ്റ് ഉള്ളവരെ മാത്രമേ പരിഗണിക്കാവൂവെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും അനുകൂലവിധി നേടുകയും ചെയ്തു. ഇതോടെ കഴിഞ്ഞ ഡിസംബറിലെ അധ്യാപകപരീക്ഷ പോലും പ്രതിസന്ധിയിലായി. പി.എസ്.സി ഹൈകോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയാണ് പരീക്ഷ നടത്തിയതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.