തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമീഷനിൽ നോൺ ജോയിനിങ് ഡ്യൂട്ടി (എൻ.ജെ.ഡി) ഒഴിവുകൾ പുതിയ ഒഴിവുകളായി കണക്കാക്കാൻ കമീഷൻ തീരുമാനിച്ചതോടെ ഭിന്നശേഷിക്കാർക്ക് അടക്കം അവസരം നഷ്ടമായതായി സി.എ.ജി കണ്ടെത്തി. 2016 മാർച്ച് 31 വരെയുള്ള കണക്ക് പ്രകാരം 94,98,574 അപേക്ഷകളിൽ പി.എസ്.സി തെരഞ്ഞെടുപ്പ് നടപടി പൂർത്തിയാക്കിയിട്ടില്ല. 2919 തസ്തികകളിലാണ് ഇത്രയും അപേക്ഷ കെട്ടിക്കിടക്കുന്നത്. പി.എസ്.സി നടപടികളെ അതിരൂക്ഷമായി വിമർശിക്കുന്ന സി.എ.ജിയുടെ സാമൂഹിക മേഖലകളെ കുറിച്ച റിപ്പോർട്ട് ഇന്നലെ നിയമസഭയിൽ സമർപ്പിച്ചു.
പൊതുവിദ്യാഭ്യാസം, കൃഷി, വനം വന്യജീവി വകുപ്പുകൾ പുതിയ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ അഞ്ചുമാസം മുതൽ ഒമ്പതുവർഷം വരെ കാലതാമസം വരുത്തുന്നു. ൈകെത്തറി വികസന കോർപറേഷൻ, ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് എന്നീ സ്ഥാപനങ്ങളും അഞ്ചു വർഷം കാലതാമസം എടുത്തു. എൻ.ജെ.ഡി ഒഴിവുകൾ 45 ദിവസത്തിനകം റിപ്പോർട്ട് ചെയ്യണമെങ്കിലും അതുണ്ടാകുന്നില്ല. വിദ്യാഭ്യാസ വകുപ്പിൽ മൂന്നുവർഷം വരെയാണ് കാലതാമസം. അതേ റാങ്ക് ലിസ്റ്റിലെ അർഹർക്ക് അവസരം നഷ്ടപ്പെടാൻ ഇത് കാരണമാകുന്നു. ഒരു ഉദ്യോഗാർഥിയെ പോലും അഡ്വൈസ് ചെയ്യാതെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കുന്നതായും സി.എ.ജി കണ്ടെത്തി. ഹയർസെക്കൻഡറി സ്കൂൾ അറബിക് ടീച്ചറുടെ റാങ്ക് ലിസ്റ്റ് തയാറാക്കിയെങ്കിലും ഒരാളെപോലും നിയമിക്കാതെ 2011 ഒക്ടോബറിൽ ലിസ്റ്റ് റദ്ദായി. കരകൗശല കോർപറേഷനിലെ സ്േറ്റാർ അസിസ്റ്റൻറിെൻറ നിയമനത്തിലും ഇത് സംഭവിച്ചു. ഒഴിവുകൾ ഉറപ്പു വരുത്താതെ പരീക്ഷയും അഭിമുഖവുമൊക്കെ നടത്തുകയാണ് കമീഷൻ.
കെ.എസ്.എസ്.ആർ ചട്ടങ്ങൾക്ക് വിരുദ്ധമായും പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതുവഴി അസി. സർജൻ തസ്തികയിൽ മാനദണ്ഡങ്ങൾ പാലിക്കാതെ 45 പേർക്ക് നിയമനം നൽകി. സംസ്ഥാന സഹകരണ ബാങ്കിലെ ക്ലർക്ക് ഗ്രേഡ് ഒന്ന് നിയമനത്തിലും സമാന സ്ഥിതിയുണ്ടായി. തത്തുല്യ യോഗ്യതകൾ അംഗീകരിക്കുന്നതിലും സി.എ.ജി ക്രമക്കേട് കണ്ടെത്തി. എസ്.െഎ തസ്തികയുടെ വാർഷിക നിയമന നീക്കത്തിലും അപാകത വന്നു.
സംവരണം നഷ്ടപ്പെട്ട നിരവധി വിഷയങ്ങൾ കമീഷൻ ചൂണ്ടിക്കാട്ടി. എൻ.ജെ.ഡി ഒഴിവുകൾ പുതിയ ഒഴിവുകളായി കണക്കാക്കിയതുമൂലം മുസ്ലിം അടക്കം ചില സംവരണ വിഭാഗങ്ങൾക്ക് 54 ഉൗഴങ്ങൾ നഷ്ടമായി. മറ്റ് ചില വിഭാഗങ്ങൾക്ക് ഇതിെൻറ ഗുണം കിട്ടി. ഭിന്നശേഷിക്കാരുടെ സംവരണ ആനുകൂല്യം ഉറപ്പാക്കാൻ നിയമത്തിെല വ്യവസ്ഥകൾ പാലിച്ചില്ല. 2009 മുതൽ 2016 മാർച്ച് വരെയാണ് ഒരു ലക്ഷത്തോളം അപേക്ഷ കെട്ടിക്കിടക്കുന്നത്. റാങ്ക് പട്ടിക ഒരുവർഷത്തിനകം ഇറക്കണമെന്ന് വ്യവസ്ഥ ഉണ്ടായിരിക്കെ മൂന്ന് മുതൽ ആറുവർഷം വരെ എടുത്തതായി കണ്ടെത്തി.
രണ്ടു വിജ്ഞാപനങ്ങളിൽ ഏഴു വർഷത്തിലേറെയാണ് എടുത്തത്. പരീക്ഷ നടത്തി 15 ദിവസത്തിനകം ലിസ്റ്റ് ഇറക്കുമെന്ന് പ്രഖ്യാപിച്ച ഒാൺലൈൻ പരീക്ഷ സംവിധാനത്തിൽ ഒരു വർഷം വരെയാണ് കാലതാമസം. 2016 സെപ്റ്റംബർ വരെ 379 തസ്തികകളിലായി നടത്തിയ 105 പരീക്ഷകളിൽ 263 തസ്തികകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ല. റൊേട്ടഷൻ കണക്കാക്കുന്നതിന് കമ്പ്യൂട്ടർ വത്കരണം പൂർത്തിയാക്കാനായില്ല. പി.എസ്.സി ആക്ട് നിലവിൽവന്ന് 47 വർഷത്തിനുശേഷവും 12 സർവിസുകൾക്ക് സ്പെഷൽ റൂൾസ് തയാറാക്കിയില്ല. 41 സ്ഥാപനങ്ങൾ റിക്രൂട്ട്മെൻറ് ചട്ടങ്ങൾ രൂപവത്കരിച്ചിട്ടില്ല. പി.എസ്.സി ഫണ്ട് വിനിയോഗത്തെയും റിപ്പോർട്ടിൽ വിമർശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.