'മുന്നാക്ക സംവരണത്തിനെതിരെ കേരള പുലയര്‍ മഹാ സഭ; തെരഞ്ഞെടുപ്പ്​ അടുത്തപ്പോൾ ചില വിഭാഗങ്ങളെ സര്‍ക്കാര്‍ പ്രീണിപ്പിക്കുന്നു'

തിരുവനന്തപുരം: ഇടതുപക്ഷ സർക്കാർ മുന്നാക്ക സംവരണം നടപ്പിലാക്കിയത്​ തെരഞ്ഞെടുപ്പ്​ മുന്നിലെത്തിയപ്പോൾ എന്ന്​ കേരള പുലയര്‍ മഹാ സഭ സെക്രട്ടറി പുന്നല ശ്രീകുമാര്‍.

വോട്ടിനായി ചില വിഭാഗങ്ങളെ സര്‍ക്കാര്‍ പ്രീണിപ്പിക്കുകയാണെന്ന് കെ.പി.എം.എസ്. സെക്രട്ടറി പ്രതികരിച്ചു. സുപ്രീം കോടതി തിരസ്കരിച്ച ആശയമാണ് സാമ്പത്തിക സംവരണം. സമാന ചിന്താഗതിക്കാരുമായി ചേർന്ന് സമരം ചെയ്യുമെന്നും പുന്നല പറഞ്ഞു.

നേരത്തെ, മുന്നാക്ക സംവരണം നടപ്പാക്കിയതിന് സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ വര്‍ഗീയവാദികളാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പ്രതികരിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.