തിരുവനന്തപുരം: ഭരണഘടനയെ ആരാധിക്കുന്ന ക്ഷേത്രം നിർമിച്ച് വിരമിച്ച അധ്യാപകൻ. ശിവദാസൻ പിള്ളയെന്ന സാമൂഹ്യശാസ്ത്ര അധ്യാപകനാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. ക്ഷേത്രത്തിൽ പ്രധാനമായും ആരാധിക്കുന്നത് ഭരണഘടനയെയാണ്. ഹിന്ദുക്ഷേത്രങ്ങളുടെ മാതൃകയിൽ തന്നെയാണ് ശിവദാസൻ പിള്ളയുടേയും ആരാധന.
തന്നെ സംബന്ധിച്ചടുത്തോളം ഭരണഘടനായാണ് ദൈവം. അതാണ് രാജ്യത്തിന്റേയും സാഹോദര്യത്തിന്റേയും വൈവിധ്യത്തിന്റേയും ഭാവിയുടേയും അടിസ്ഥാനം. അതിനാലാണ് താൻ വീടിന് സമീപം ഒരു വർഷം മുമ്പ് ഭരണഘടന ക്ഷേത്രം നിർമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രത്തിലെത്തുന്നവർക്ക് സ്റ്റിക്കറാണ് പ്രസാദമായി നൽകുന്നത്. 'ഭരണഘടനയാണ് ദൈവം, അതാണ് ഈ വീടിന്റെ ഐശ്വര്യം' എന്നെഴുതിയ സ്റ്റിക്കറാണ് ഇത്തരത്തിൽ നൽകുന്നത്. ഭരണഘടനനിന്ദയെ തുടർന്ന് സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന സാഹചര്യത്തിൽ ശ്രദ്ധേയമാവുകയാണ് ശിവദാസൻപിള്ളയുടെ ഭരണഘടന ക്ഷേത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.