കൊല്ലം: വലതുകാലിലെ തീരാമുറിവിന്റെ വേദന സഹിച്ചാണ് ഗൗരിനന്ദ നൃത്തമാടിയത്. നൃത്തം ചെയ്യൽ നിർത്തിയാലേ മുറിവുണങ്ങൂ. എന്നാൽ ജീവശ്വാസം പോലെ കൊണ്ടു നടക്കുന്ന നൃത്ത സപര്യയേക്കാൾ വലുതല്ല ഗൗരി നന്ദക്ക് ആ നോവ്. ഗൗരിനന്ദയുടെ വലതുകാലിനടിയിൽ കുറുകെ കത്തികൊണ്ട് ചെത്തിയ പോലെ മുറിവുകളാണ്. നൃത്തം ചെയ്യുന്നതിനാലാണ് മുറിവുണ്ടാകുന്നതെന്നാണ് ഡോക്ടർ പറഞ്ഞത്. നൃത്തമാണ് ഗൗരിനന്ദയുടെ കുടുംബത്തിന്റെ ജീവൻ. പിതാവ് ഇരിങ്ങാലക്കുട മനവലശേരി വില്ലേജ് ഓഫിസർ സുനിൽ കുമാറും മാതാവ് പ്രിയയും നർത്തകരാണ്. കോടന്നൂരിൽ ശ്രീപ്രിയ കലാവേദി എന്ന നൃത്തവിദ്യാലയം നടത്തുകയാണ് പ്രിയ. മാതാപിതാക്കളാണ് ഏഴാം ക്ലാസ് വരെ നൃത്തം പഠിപ്പിച്ചത്. ഞായറാഴ്ച ഭരതനാട്യത്തിലും മത്സരിക്കുന്നുണ്ട്. മൂന്നാം വയസ്സ് മുതൽ കേരള നടനം, ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടി നൃത്തം എന്നിവ പഠിക്കുന്നു. തൃശൂർ ജില്ലയിലെ കുരിയച്ചിറ സെന്റ് പോൾസ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. ഭരതനാട്യത്തിൽ അമൽ നാഥ് കലാക്ഷേത്രയും കേരള നടനത്തിൽ സന്തോഷ് ഇരിങ്ങാലക്കുടയും കുച്ചിപ്പുടിയിൽ ഗീത പത്മകുമാറുമാണ് ഗുരു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.