മലൈക: ഒരു വിജയമധുരത്തിന്‍റെ പേര്​

കൊല്ലം: 2009 ൽ സംസ്ഥാന സ്കൂൾ കലോത്സവം. കോഴിക്കോട്​ ആംഗ്ലോ ഇന്ത്യൻ സ്കൂളിനാണ്​ ഒന്നാം സമ്മാനം. നൃത്തം പഠിപ്പിച്ച ഗുരുവിന് മകൾ ജനിച്ചതും ആ സമയം തന്നെ. അതിന്റെ സന്തോഷത്തിൽ ശിഷ്യർ ഗുരുവിന്റെ മകൾക്കായി കണ്ടെത്തിയ പേരാണ് മലൈക. ഇന്ന് സ്കൂളിന്റെയും ശിഷ്യരുടെയും പാരമ്പര്യം കൈവിടാതെ മലൈകയും നൃത്തവേദിയിലുണ്ട്. കേരള നടനത്തിലും സംഘനൃത്തത്തിലുമാണ് മലൈക മത്സരിച്ചത്.

കഴിഞ്ഞ വർഷം നാടോടി നൃത്തത്തിൽ എ ഗ്രേഡും സംഘനൃത്തത്തിൽ ഒന്നാം സ്ഥാനവുമുണ്ടായിരുന്നു. ഒമ്പതാംക്ലാസ്​ വിദ്യാർഥിനി മലൈക നിരവധി ടെലിവിഷൻ നൃത്ത പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. സിനിമ കൊറിയോഗ്രാഫർ സാബു ജോർജിന്റെയും ടിൻറുവിന്റെയും മകളാണ് മലൈക. പിതാവ് തന്നെയാണ് മലൈകയുടെയും ഗുരു. ‘ ദി ഗ്രേറ്റ്​ ഇന്ത്യൻ കിച്ചൻ’ എന്ന സിനിമയിലെ അവസാനരംഗത്തുള്ള നൃത്തത്തിന്​ ചുവടുകൾ ചിട്ടപ്പെടുത്തിയത്​ ഇദ്ദേഹമാണ്​. കോഴിക്കോട്​ നഗരത്തിൽ ജെ.എസ്​. ഡാൻസ്​ കമ്പനി നടത്തുകയാണ്​ സാബു ജോർജ്​. സംസ്ഥാനത്തൊട്ടാകെ നിരവധി ശിഷ്യർ ഇദ്ദേഹത്തിനുണ്ട്​. ടിന്‍റുവാണ്​ മലൈകയുടെ മാതാവ്​.

Tags:    
News Summary - kerala school kalolsavam- malaika- keralanadanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.