കേരള സയൻസ് സ്ലാം 2024: രജിസ്ട്രേഷൻ ആരംഭിച്ചു

തൃശ്ശൂർ: കേരളത്തിലെ ആദ്യത്തെ കേരള സയൻസ് സ്ലാമിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തും ലൂക്ക സയൻസ് പോർട്ടലുമാണ് സർവകലാശാലകളുടെയും അക്കാദമിക സ്ഥാപനങ്ങളുടെയും ശാസ്ത്ര വിദ്യാഭ്യാസ സംരംഭമായ ക്യൂരിഫൈ(Curiefy)യുടെയും സഹകരണത്തോടെ ‘കേരള സയൻസ് സ്ലാം 2024’ സംഘടിപ്പിക്കുന്നത്. വിജയികൾക്ക് ഒരുലക്ഷം രൂപയുടെ സമ്മാനം നൽകും. സ്ലാമിലേക്കു തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സർട്ടിഫിക്കറ്റും നൽകും.

പുതിയ സയൻസ് കണ്ടുപിടിത്തങ്ങളും ഗവേഷണങ്ങളും ജനങ്ങളിലേക്ക് എത്തിക്കാനും ലളിതവും ആകർഷകവുമായി സയൻസ് പറയാനുള്ള കഴിവ് ഗവേഷകരിൽ വളർത്താനുമായി വികസിതരാജ്യങ്ങളിൽ സംഘടിപ്പിക്കാറുള്ള പരിപാടിയാണ് സയൻസ് സ്ലാം. ഗവേഷകർ സ്വന്തം ഗവേഷണവിഷയം പത്തുമിനിറ്റിൽ ഫലപ്രദമായി അവതരിപ്പിക്കുകയാണു വേണ്ടത്. സ്ലൈഡ് പ്രസന്‍റേഷനും വിവരണങ്ങളുള്ള വീഡിയോയും എഴുതിയവതരണവുമൊന്നും പാടില്ല. രസകരമായ പ്രഭാഷണത്തിനൊപ്പം മാജിക്കോ അഭിനയമോ മറ്റു കലാപ്രകടനങ്ങളോ എല്ലാം ഉപയോഗിക്കാം.

നാലു മേഖലകളായി തിരിച്ചു നടത്തുന്ന ആദ്യഘട്ടം സ്ലാമുകൾ നവംബർ 9-ന് കൊച്ചി, 23-നു കോഴിക്കോട്, 30-ന് കണ്ണൂർ സർവകലാശാലാ ആസ്ഥാനങ്ങളിലും 16-നു തിരുവനന്തപുരം ഗവ. വിമൻസ് കോളജിലും നടക്കും. സമാപന സ്ലാം ഡിസംബർ 14 ന് പാലക്കാട് ഐ.ഐ.ടിയിലാണ്. ഒക്റ്റോബർ 15 വരെയാണു രജിസ്ട്രേഷൻ. വിവരങ്ങൾക്കും രജിസ്ട്രേഷനും https://scienceslam.in/ സന്ദർശിക്കുക.

Tags:    
News Summary - Kerala Science Slam 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.