തിരുവനന്തപുരം: നിയമസഭയിലെ അവിശ്വാസ പ്രമേയ ചർച്ചക്ക് മറുപടി പറയാൻ മുഖ്യമന്ത്രി പിണറായി വിജയൻ കൂടുതൽ സമയമെടുത്തത് സ്വാഭാവികം മാത്രമാണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. നിയമസഭയിൽ സ്പീക്കർ പക്ഷപാതപരമായി പെരുമാറിയെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
നിയമസഭയിൽ തനിക്കെതിരെ ഉണ്ടായ സംഭവങ്ങൾ നിർഭാഗ്യകരമാണ്. പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല അദ്ദേഹത്തിന് അനുവദിച്ചതിെൻറ മൂന്നിരട്ടി സമയം ഉപയോഗിച്ചു. കേരള കോൺഗ്രസിലെ വിപ് ലംഘനവുമായി ബന്ധപ്പെട്ട് ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
മൂന്നരമണിക്കൂറിലേറെ നീണ്ട നിയമസഭ പ്രസംഗത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലെ ഒരംഗത്തിെൻറ ഏറ്റവും ദൈർഘ്യമേറിയ പ്രസംഗം എന്ന റെക്കോർഡിട്ടിരുന്നു. മൂന്നുമണിക്കൂർ 45 മിനിറ്റിലധികമാണ് പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയത്തിന് മറുപടി നല്‍കി മുഖ്യമന്ത്രി പ്രസംഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.