ബി.ജെ.പി കോവിഡ്​ ഹെൽപ്​ ഡെസ്​ക്​ തുടങ്ങും; കേന്ദ്രം നൽകുന്ന വാക്​സിൻ വിതരണം ചെയ്യുന്ന​ പോസ്റ്റ്​മാന്‍റെ പണി മാത്രമാണ്​​ കേരളം എടുക്കുന്നത്​- കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബി.ജെ.പി ഹെൽപ്​ ഡെസ്​ക്​ തുടങ്ങുമെന്ന്​ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. എല്ലാ രാഷ്​ട്രീയ പരിപാടികളും മാറ്റിവെച്ച്​ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾക്കിറങ്ങാൻ സംസ്ഥാന ഭാരവാഹി യോഗത്തിൽ തീരുമാനിച്ചതായും സുരേന്ദ്രൻ പറഞ്ഞു.

വാക്​സിൻ സംബന്ധിച്ച്​ അനാവശ്യ ഭീതി പരത്തരുത്​. മെയ് 1 മുതൽ പ്രായപൂർത്തിയായ എല്ലാ പൗരൻമാർക്കും വാക്സിൻ നൽകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്​. എന്നിട്ടും വാക്സിൻ ഇല്ല എന്ന പ്രചരണം നടത്തി അനാവശ്യമായി പ്രധാനമന്ത്രിക്ക് കത്തയച്ച് ജനങ്ങളെ ഭീതിയിലാക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. വാക്സിൻ കയ്യിലുണ്ടായിരുന്നപ്പോൾ 13 ശതമാനം വിതരണം മാത്രമാണ് കേരളത്തിൽ നടന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ എല്ലാ പൗരൻമാർക്കും വാക്​സിൻ സൗജന്യമായി നൽകുമെന്ന്​ അറിയിച്ച മുഖ്യമന്ത്രി ഇപ്പോൾ വാക്​സിനായി കേന്ദ്രത്തിന്​ കത്തയച്ച്​ കാത്തിരിക്കുകയാണ്​. ​േ​കന്ദ്രസർക്കാർ നൽകുന്ന വാക്​സിൻ വിതരണം ചെയ്യുന്ന പോസ്റ്റ്​മാന്‍റെ പണി മാത്രമാണ്​ സംസ്ഥാന സർക്കാർ എടുക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - Kerala takes only the work of the postman who distributes the vaccine provided by the center - K. Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.