കേരളത്തിൽ ചാവേറാക്രമണ ആസൂത്രണക്കേസ്: പ്രതിയുടെ ശിക്ഷ എട്ട് വർഷമാക്കി ഹൈകോടതി

കൊച്ചി: കേരളത്തിൽ ചാവേർ ബോംബ് ആക്രമണത്തിന് ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതി റിയാസ് അബൂബക്കറിന് ശിക്ഷാ ഇളവ്. എൻ.ഐ.എ കോടതി വിധിച്ച 10 വർഷത്തെ ശിക്ഷ എട്ട് വർഷമായാണ് ഹൈകോടതി കുറച്ചത്.

നിലവിൽ അഞ്ച് വർഷമായി റിയാസ് ജയിൽ ശിക്ഷ അനുഭവിച്ച് വരികയാണ്. ഹൈകോടതി ഇളവ് ചെയ്ത സാഹചര്യത്തിൽ മൂന്നു വർഷം കൂടി പ്രതി ശിക്ഷ അനുഭവിച്ചാൽ മതി.

ശ്രീലങ്കയിൽ നടന്ന സ്ഫോടനങ്ങളിൽ ആവേശം ഉൾക്കൊണ്ട് പാലക്കാട് കൊല്ലംങ്കോട് സ്വദേശിയായ റിയാസ് അബൂബക്കർ ഐ.എസിന്‍റെ കേരളാ ഘടകം രൂപീകരിക്കാൻ ഇറങ്ങി പുറപ്പെട്ടെന്നാണ് എൻ.ഐ.എ ആരോപിച്ച കുറ്റം.

കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ സ്ഫോടനങ്ങൾ നടത്താൻ ആസൂത്രണം നടത്തുകയും അതിനായി ആളുകളെ സംഘടിപ്പിച്ചുവെന്നുമാണ് എൻ.ഐ.എ കുറ്റപത്രത്തിലുള്ളത്. 

Tags:    
News Summary - Kerala Terror Attack case: High Court decreases the accused's sentence to eight years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.