നിഖിൽ തോമസിന്‍റെ മുഴുവൻ സർട്ടിഫിക്കറ്റുകളും പരിശോധിക്കാൻ കേരള വി.സിയുടെ നിർദേശം

തിരുവനന്തപുരം: കാ​യം​കു​ളത്തെ വ്യാജ ഡിഗ്രി വിവാദത്തിൽ എസ്.എഫ്.ഐ നേതാവ് നിഖിൽ തോമസിന്‍റെ മുഴുവൻ സർട്ടിഫിക്കറ്റുകളും പരിശോധിക്കാൻ കേരള സർവകലാശാല നിർദേശം. ഇതുസംബന്ധിച്ച് സർവകലാശാല രജിസ്ട്രാർക്കാണ് വൈസ് ചാൻസലർ നിർദേശം നൽകിയത്.

കേരള സർവകലാശാലയിൽ നിന്ന് ലഭിച്ച സർട്ടിഫിക്കറ്റുകൾ, കലിംഗ സ​ർ​വ​ക​ലാ​ശാ​ല​യിൽ നിന്ന് ഹാജരാക്കിയ സർട്ടിഫിക്കറ്റ്, ഈ സർട്ടിഫിക്കറ്റിന് ഇക്വുലന്‍റ് സർട്ടിഫിക്കറ്റ് നൽകാനുള്ള സാഹചര്യം എന്നിവ പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് രജിസ്ട്രാറോട് വി.സി നിർദേശിച്ചിട്ടുള്ളത്.

എം.​എ​സ്.​എം കോ​ള​ജി​ലെ പ​ഠ​ന​കാ​ല​യ​ള​വി​ലെ പ​രീ​ക്ഷ​ക​ളി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ഇ​ത് റ​ദ്ദാ​ക്കി ക​ലിം​ഗ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ബി​രു​ദ​ത്തി​ന് ചേ​ർ​ന്ന​താ​യാ​ണ് നി​ഖി​ലി​ന്‍റെ വാ​ദം. ഈ ​പ​റ​യു​ന്ന 2019ൽ ​എം.​എ​സ്.​എ​മ്മി​ലെ യൂ​നി​വേ​ഴ്സി​റ്റി യൂ​നി​യ​ൻ കൗ​ൺ​സി​ല​റും 2020ൽ ​സ​ർ​വ​ക​ലാ​ശാ​ല യൂ​നി​യ​ൻ ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​യി പ്ര​വ​ർ​ത്തി​ച്ച​തി​ന്‍റെ സാ​ധു​ത​യാ​ണ് ഇ​തോ​ടെ ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്ന​ത്.

വ്യാജ ഡിഗ്രി വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരാതി നൽകിയിരുന്നു. ആരോപണത്തിൽ സമഗ്ര അന്വേഷണം വേണമെന്നാണ് പരാതിയിലെ ആവശ്യം.

Tags:    
News Summary - Kerala VC's instruction to check all the certificates of Nikhil Thomas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.