കോട്ടയം: വീട്ടുതടങ്കലിൽ കഴിയുന്ന ഹാദിയയുടെ നിലവിലുള്ള സ്ഥിതി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന വനിതാ കമീഷൻ പൊലീസിനോട് ആവശ്യപ്പെട്ടു. കോട്ടയം പൊലീസ് സൂപ്രണ്ടിനോടാണ് ഹാദിയയുടെ ഇപ്പോഴത്തെ അവസ്ഥ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
വീട്ടിൽ താൻ മർദനത്തിന് ഇരയാകുന്നതായും ഏതു നിമിഷവും കൊല്ലപ്പെേട്ടക്കാമെന്നും ഹാദിയ പറയുന്ന വിഡിയോ ദൃശ്യം രാഹുൽ ഈശ്വർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇൗ സാഹചര്യത്തിലാണ് വനിതാ കമീഷെൻറ ഇടപെടൽ.
കേസ് ഒക്ടോബർ 30ന് സുപ്രീംകോടതിയുടെ പരിഗണനക്ക് വരാനിരിക്കെയാണ് രാഹുൽ ഇൗശ്വർ ഹാദിയയുടെ വീട്ടിൽ നിന്നുള്ള വിഡിയോ വാർത്തസമ്മേളനത്തിൽ പുറത്തുവിട്ടത്. ആഗസ്റ്റിൽ വൈക്കത്തെ വീട്ടിൽ ഹാദിയയെ സന്ദർശിച്ചപ്പോൾ ചിത്രീകരിച്ചതാണ് വിഡിയോയെന്നും രാഹുൽ ഈശ്വർ പറഞ്ഞിരുന്നു.
‘ഞാൻ നാളെയോ മറ്റന്നാളോ മരണപ്പെടും... എനിക്കുറപ്പാണ്... അതെനിക്കറിയാം. എെൻറ അച്ഛന് ദേഷ്യം വരുന്നുണ്ട്. ൈകയിലും കാലിലുമൊക്കെ ചവിട്ടുകയൊക്കെ ചെയ്യുന്നുണ്ട്. എേപ്പാെഴങ്കിലും എെൻറ തലയിലോ ശരീരത്തോ ഇടിക്കുകയോ ഞാൻ മരണപ്പെടുകയോ ചെയ്താൽ...’ ഇത്രയുമാണ് വിഡിയോ ദൃശ്യത്തിൽ ഹാദിയയുടെ വാക്കുകൾ.
ഹാദിയയുടെ കൂടുതൽ വിഡിയോകൾ കൈവശമുണ്ടെന്നും അവ വനിത കമീഷന് കൈമാറിയിട്ടുണ്ടെന്നും രാഹുൽ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.