തിരുവനന്തപുരം: ജീവിച്ചിരിക്കുന്നവരുടെ അവയവദാനത്തിന് സ്വീകർത്താവിൽനിന്ന് മൂന്നര ലക്ഷം രൂപ ഫീസ് ഇൗടാക്കാനും ദാതാവിന് ആജീവനാന്ത ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താനും സർക്കാർ തീരുമാനം. അവയവദാനം പ്രോത്സാഹിപ്പിക്കുക, അവയവകച്ചവടവും ഇടനിലക്കാരെയും ഒഴിവാക്കുക, അവയവലഭ്യത ഉറപ്പാക്കുക എന്നീ ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് പുതിയ നിർദേശങ്ങൾ. എന്നാൽ, അമിതമായ ഫീസ് നിശ്ചയിച്ചത് ജീവിച്ചിരിക്കുന്നവരുടെ അവയവദാനം എന്ന സർക്കാർ ലക്ഷ്യത്തിന് തിരിച്ചടിയാകുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
ആരോഗ്യ സെക്രട്ടറി ഇറക്കിയ ഉത്തരവിൽ അവയവദാതാവിന് ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തൽ പ്രധാനമാണെന്ന് ഉൗന്നിപ്പറയുന്നു. അതിലേക്ക് ദാതാവിന് സ്വീകർത്താവ് മൂന്നര ലക്ഷം രൂപ നൽകണം. ദാതാവിെൻറ ആശുപത്രി ചെലവുകൾ സ്വീകർത്താവ് വഹിക്കണം. അവയവദാനം കഴിഞ്ഞാൽ തുടർന്നുള്ള മൂന്നുമാസം 50,000 രൂപവീതം സ്വീകർത്താവ് നൽകണം.
കൂടാതെ, രണ്ടുലക്ഷം രൂപ അവയവദാനത്തിനുള്ള സർക്കാർ നോഡൽ ഏജൻസിയായ ‘മൃതസഞ്ജീവനി’യിൽ അടയ്ക്കണം. ഇതു ദാതാവിെൻറ ആരോഗ്യ സുരക്ഷക്കെന്നാണ് ഉത്തരവിൽ പറയുന്നത്. ഇൗ രംഗത്തെ തട്ടിപ്പുകളെയും ഏജൻറുമാരെയും ഒഴിവാക്കി അവയവദാനം സുതാര്യമാക്കാൻ ലക്ഷ്യമിട്ടാണ് ജീവിച്ചിരിക്കുന്നവരുടെ അവയവദാനം എന്ന പുതിയ പദ്ധതി സർക്കാർ പ്രഖ്യാപിച്ചത്. അതിലാണിപ്പോൾ അമിത ഫീസ് നിശ്ചയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.