തിരുവനന്തപുരം: ചിറ്റൂർ പ്രദേശത്തെ വരൾച്ചയും water shortage പരിഹരിക്കുന്നതിന് മേയ് ഒന്നുവരെ 250 ക്യുസെക്സ് വെള്ളം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ഡോ. വി. വേണു തമിഴ്നാട് ചീഫ് സെക്രട്ടറി ശിവ്ദാസ് മീണക്ക് കത്തയച്ചു. പറമ്പിക്കുളം-ആളിയാർ കരാർ പ്രകാരം ഒരു ജലവർഷത്തിൽ മണക്കടവ് വെയറിൽ 7250 ടി.എം.സി ജലത്തിന് കേരളത്തിന് അർഹതയുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.
ഇതുപ്രകാരം മാർച്ച് രണ്ടാമത്തെ ആഴ്ച വരെ 6320 ദശലക്ഷം ക്യുബിക് അടി വെള്ളം കേരളത്തിന് ലഭ്യമാക്കേണ്ടതാണ്. എന്നാൽ 4803 ക്യുബിക് അടി വെള്ളമാണ് ലഭിച്ചത്. 1547 ദശലക്ഷം ക്യുബിക് അടിയുടെ കുറവ്.
പറമ്പിക്കുളം-ആളിയാർ കരാറിന്റെ ഷെഡ്യൂൾ 2(2) പ്രകാരം ചാലക്കുടി ബേസിനിൽ 12.3 ടി.എം.സി ജലത്തിന് കേരളത്തിന് അർഹതയുണ്ട്. കേരള ഷോളയാർ റിസർവോയർ സെപ്റ്റംബർ 01, ഫെബ്രുവരി 01 തീയതികളിൽ പൂർണ സംഭരണശേഷിയിൽ നിർത്തണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ഈ വ്യവസ്ഥകൾ ഉറപ്പാക്കി മാത്രമേ തമിഴ്നാട് പറമ്പിക്കുളത്തേക്ക് വെള്ളം തിരിച്ചുവിടാവൂ എന്നാണ് ചട്ടം. എന്നാൽ ഈ വ്യവസ്ഥ പാലിക്കാതെ ഏകദേശം രണ്ട് ടി.എം.സി ജലം ഷോളയാർ റിസർവോയറിൽനിന്ന് പറമ്പിക്കുളത്തേക്ക് തിരിച്ചുവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.