കോഴിക്കോട്: പ്രവാചകൻ ഇബ്രാഹിമിെൻറ ത്യാഗസന്നദ്ധതയും നിശ്ചയദാർഢ്യവും ഒരിക്കൽകൂടി ആത്മാവിൽ ആവാഹിച്ച് ഇന്ന് ബലിപെരുന്നാൾ. പെരുന്നാളും പൊന്നോണവും അടുത്തടുത്ത ദിവസങ്ങളിൽ ആഘോഷിക്കാനിരുന്ന മലയാളിയുടെ മനസ്സിൽ പേമാരിയും പ്രളയവും തീമഴ പെയ്യിച്ചെങ്കിലും ഒരുമയും സേവന സന്നദ്ധതയും കൊണ്ട് എല്ലാം നേരിട്ട പശ്ചാത്തലത്തിലാണ് ബലിപെരുന്നാൾ.
കഠിനാനുഭവങ്ങളുടെ തീച്ചൂളയിൽ അജയ്യനായിനിന്ന ഇബ്രാഹിം നബിയുടെ വിശ്വാസവും നിശ്ചയദാർഢ്യവും ഇൗ നാളുകളിൽ വിശ്വാസിക്ക് കരുത്തു പകരും. മക്കയിൽ പുണ്യ തീർഥാടനത്തിനെത്തിയ ജനസാഗരത്തിന് െഎക്യദാർഢ്യം പ്രകടിപ്പിക്കുകകൂടിയാണ് വിശ്വാസികൾ ഇന്ന്. മഴകാരണം മിക്കയിടത്തും ഇൗദ്ഗാഹുകൾ നാമമാത്രമായിരിക്കും. പള്ളികളിൽ ആയിരങ്ങൾ പ്രാർഥനാനിരതരാവും. പ്രളയബാധിതരോട് െഎക്യദാർഢ്യം പ്രകടിപ്പിച്ച് സഹായങ്ങൾ സമാഹരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.