തിരുവനന്തപുരം: സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായി കേരള നിയമപരിഷ്കാര കമീഷന്‍ രൂപവത്കരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പൊലീസ് റിഫോംസ് മോണിറ്ററിങ് കമ്മിറ്റി, സ്കൂള്‍ റിവ്യു കമീഷന്‍ തുടങ്ങിയവയുടെ അധ്യക്ഷനായും മുല്ലപ്പെരിയാര്‍ ഉന്നതാധികാരസമിതി അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ. ശശിധരന്‍ നായരാണ് വൈസ് ചെയര്‍മാന്‍. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി നേരത്തെ നിയമിതനായിരുന്ന പ്രമുഖ അഭിഭാഷകന്‍ എം.കെ. ദാമോദരന്‍, ‘ന്യുവാല്‍സ്’ മുന്‍ വി.സിയും മുഖ്യമന്ത്രിയുടെ നിയമോപദേശകനുമായ ഡോ. എന്‍.കെ. ജയകുമാര്‍, ലിസമ്മ എന്നിവരെ അംഗങ്ങളായും നിയമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.