തിരുവനന്തപുരം: പ്രവാസികൾക്കും നവസംരംഭകർക്കും ഇൗടില്ലാതെ 50 ലക്ഷം രൂപ വരെ വായ്പ നൽകുമെന്ന പദ്ധതി കെ.എഫ്.സി നടപ്പാക്കും. 1000 സംരംഭകർക്ക് ഏഴ് ശതമാനം പലിശനിരക്കിൽ 300 കോടിയാണ് വായ്പ നൽകുകയെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടോമിൻ തച്ചങ്കരി വാർത്തസമ്മേളനത്തിൽ അറിയിച്ചു. പദ്ധതിയുടെ 90 ശതമാനം വരെ വായ്പ നൽകും. 10 ശതമാനമാണ് അംഗീകൃത പലിശയെങ്കിലും സർക്കാർ മൂന്ന് ശതമാനം സബ്സിഡി നൽകും.
രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങിയവർക്ക് മൂന്ന് ശതമാനം നോർക്ക നൽകും. ഫലത്തിൽ നാല് ശതമാനം പലിശ മാത്രമേ ഇൗടാക്കൂ. മൂന്ന് ലക്ഷം സബ്സിഡി നൽകും. പ്രവാസികൾക്കുള്ള പ്രത്യേക പദ്ധതിയിൽ അന്തിമമായി മൂന്നര ശതമാനമാകും പലിശയെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഇൻഷുറൻസ് പരിരക്ഷ ഉപയോഗിച്ചാണ് ഇൗടില്ലാതെ വായ്പ നൽകുന്നത്.
കടപ്പത്രത്തിലൂടെ സമാഹരിച്ച 250 കോടിയാണ് ഇതിനായി ഉപയോഗിക്കുക. 2400 പേർ രജിസ്റ്റർ ചെയ്തു. ഇതിൽ 765 പേർക്ക് അർഹതയുണ്ട്. പരിശീലനം ലഭിച്ച 100 പേർക്ക് 28ന് വായ്പാനുമതി നൽകും.
ഇൗടില്ലാതെ നൽകുന്ന വായ്പകൾ ലഭിക്കുന്ന സംരംഭങ്ങളെ കെ.എഫ്.സി നിരീക്ഷിക്കും. ഘട്ടംഘട്ടമായാകും വായ്പയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.