കൊച്ചി: സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള സൗകര്യങ്ങള്‍ ഒരുക്കിയില്ലെങ്കില്‍ വി.ഐ.പി ഡ്യൂട്ടി പൂർണമായും ബഹിഷ്‌കരിക്കുമെന്ന് കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ). വി.ഐ.പി ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് മെഡിക്കല്‍ സംഘത്തിനുള്ള ദുരിതങ്ങൾ പരിഹരിക്കാൻ ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല. മെഡിക്കല്‍ സംഘത്തിനുള്ള ഭക്ഷണം, വിശ്രമം ഉള്‍പ്പെടെ അടിസ്ഥാന ആവശ്യങ്ങള്‍പോലും നിരന്തരം നിഷേധിക്കപ്പെടുകയാണ്.
പൊരിവെയിലത്ത് മണിക്കൂറുകളോളമാണ് വി.ഐ.പികളെയും കാത്ത് പാതയോരത്ത് കിടക്കുന്നത്. ദുരിതങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ പരിഹരിക്കുന്നതിന് പകരം ഡോക്ടര്‍മാര്‍ക്കെതിരെ ജില്ല മെഡിക്കല്‍ ഓഫിസും നോഡല്‍ ഓഫിസറും അച്ചടക്ക നടപടിയുടെ വാളോങ്ങുകയാണ് ചെയ്യുന്നതെന്ന് സംഘടന ആരോപിച്ചു. സ്വകാര്യ ചടങ്ങുകള്‍ക്കായി എത്തുന്ന വി.ഐ.പികള്‍ താമസിക്കുന്ന ഹോട്ടലുകളില്‍നിന്ന് കിലോമീറ്ററുകള്‍ക്കപ്പുറമുള്ള െഗസ്റ്റ് ഹൗസുകളിലാണ് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാന്‍ നിയോഗിക്കപ്പെടുന്ന മെഡിക്കല്‍ സംഘത്തിന് താമസ സൗകര്യമൊരുക്കുന്നത്.
ഇതിലെ അശാസ്ത്രീയത മെഡിക്കല്‍ ഓഫിസറെയും ജില്ല കലക്ടറെയും നിരവധി തവണ രേഖാമൂലം ബോധ്യപ്പെടുത്തിയിട്ടും നടപടിയുണ്ടായിട്ടില്ല. അശാസ്ത്രീയമായ ഇത്തരം നടപടികള്‍ നിമിത്തം വി.ഐ.പികള്‍ക്ക് അത്യാഹിതം സംഭവിച്ചാല്‍ പൂര്‍ണ ഉത്തരവാദിത്തം അധികൃതർക്കായിരിക്കുമെന്ന് കെ.ജി.എം.ഒ.എ ഭാരവാഹികളായ ഡോ. കെ.എ. മുഹമ്മദ് സലിം, ഡോ. ജി. മിനു കൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.