മ​ർ​ക​സി​ൽ കാ​ന്ത​പു​രം എ.​പി അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ർ ഖ​ത്‍മു​ൽ ബു​ഖാ​രി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു

കാന്തപുരത്തിന്റെ ഖത്‍മുൽ ബുഖാരിക്ക് സമാപനം

കോ​ഴി​ക്കോ​ട്​: മ​ർ​ക​സി​ൽ വ​ർ​ഷം​തോ​റും ന​ട​ത്തു​ന്ന കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​രു​ടെ സ്വ​ഹീ​ഹു​ൽ ബു​ഖാ​രി ദ​ർ​സ് -ഖ​ത്മു​ൽ ബു​ഖാ​രി-​ക്ക് പ്രാ​ർ​ഥ​നാ നി​ർ​ഭ​ര​മാ​യ സ​മാ​പ​നം. ഈ ​വ​ർ​ഷം പു​റ​ത്തി​റ​ങ്ങു​ന്ന അ​ഞ്ഞൂ​റോ​ളം യു​വ​പ​ണ്ഡി​ത​ർ​ക്ക് സ്വ​ഹീ ഹു​ൽ ബു​ഖാ​രി​യി​ലെ അ​വ​സാ​ന അ​ധ്യാ​യം കാ​ന്ത​പു​രം അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ർ ഓ​തി​ക്കൊ​ടു​ത്തു.

അ​ലി ബാ​ഫ​ഖി ത​ങ്ങ​ളു​ടെ പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ചു. സ​മ​സ്ത പ്ര​സി​ഡ​ന്റ് റ​ഈ​സു​ൽ ഉ​ല​മ ഇ. ​സു​ലൈ​മാ​ൻ മു​സ്‍ലി​യാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹിം ഖ​ലീ​ൽ ബു​ഖാ​രി ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി. ​മു​ഹ​മ്മ​ദ് ഫൈ​സി സ്വാ​ഗ​തം പ​റ​ഞ്ഞു. കാ​ന്ത​പു​രം എ.​പി. മു​ഹ​മ്മ​ദ് മു​സ്‌​ലി​യാ​ർ, ശി​ഹാ​ബു​ദ്ദീ​ൻ അ​ഹ്ദ​ൽ മു​ത്ത​നൂ​ർ, ഡോ. ​ഹു​സൈ​ൻ സ​ഖാ​ഫി ചു​ള്ളി​ക്കോ​ട്, ഡോ.​എ.​പി. അ​ബ്ദു​ൽ ഹ​ക്കീം അ​സ്ഹ​രി, ലി​ബി​യ അ​ക്കാ​ദ​മി​ക് അ​റ്റാ​ഷെ മ​ഹ്‌​മൂ​ദ്‌ എ​ജ് വേ​ലി സം​സാ​രി​ച്ചു.


Tags:    
News Summary - Khatmul Bukhari of Kanthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.