തിരുവനന്തപുരം: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമിത് ഷായുടെ വിമാനത്തിനിറങ്ങാന്‍ അനുമതി നല്‍കിയത് സർക്കാർ അല്ലെന്നും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയാണെന്നും ‘കിയാല്‍’ അധികൃതര്‍ അറിയിച്ചു.
ഷെഡ്യൂള്‍ഡ് ൈഫ്ലറ്റ് ഡിസംബര്‍ ആറിനുശേഷമാണ് അനുവദിക്കുന്നതെങ്കിലും ലൈസൻസ് ലഭിച്ചതിനാൽ നോണ്‍ ഷെഡ്യൂള്‍ഡ് ൈഫ്ലറ്റുകൾക്ക് ആര് അഭ്യര്‍ഥിച്ചാലും കമ്പനിക്ക് അനുമതി നല്‍കാം. ചെലവ് വിമാന കമ്പനികള്‍ വിമാനത്താവള കമ്പനിക്ക് നല്‍കണം. അമിത് ഷായുടെ വിമാനത്തിന് അനുമതി നല്‍കുകയും ആ കമ്പനി ചെലവ് നല്‍കുകയും ചെയ്തു. രണ്ട് നോണ്‍ ഷെഡ്യൂള്‍ഡ് ൈഫ്ലറ്റുകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. ഡിസംബര്‍ ആറുവരെ നോണ്‍ ഷെഡ്യൂള്‍ഡ് വിഭാഗത്തിൽ ആവശ്യപ്പെടുന്ന എല്ലാ കമ്പനികള്‍ക്കും തുടര്‍ന്നും അനുമതി നല്‍കുമെന്നും ‘കിയാല്‍’ വാർത്തക്കുറിപ്പിൽ അറിയിച്ചു.
കഴിഞ്ഞ സര്‍ക്കാറിെൻറ കാലത്ത് പരീക്ഷണപ്പറക്കല്‍ നടത്തിയപ്പോള്‍ മിക്ക ജോലികളും ബാക്കിയായിരുന്നു. അന്ന് റണ്‍വേ 2300 ഓളം മീറ്റര്‍ മാത്രമാണ് നിർമിച്ചിരുന്നത്. പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടത്തിെൻറ പണി പോലും 50 ശതമാനം മാത്രമായിരുന്നു പൂര്‍ത്തിയായത്. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ് ഇവ പൂര്‍ത്തിയാക്കിയതും ലൈസന്‍സ് ലഭിച്ചതെന്നും ‘കിയാലി’െൻറ അറിയിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.