ചെങ്ങന്നൂർ: മാന്നാറിൽനിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നാെല ദുബൈയിൽനിന്ന് വീണ്ടും ഫോൺവിളിയെത്തി.പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ബിന്ദുവിെൻറ ഫോൺ പൊലീസിെൻറ കൈവശമായതിനാൽ ഭർത്താവ് ബിനോയിയുടെ നമ്പറിലേക്കാണ് ബുധനാഴ്ച ഉച്ചയോടെ വിളിയെത്തിയത്.
വീട്ടിലാണോ, ആശുപത്രിയിലാണോ എന്ന് അറിയുകയായിരുന്നു ലക്ഷ്യം. നമ്പർ മാന്നാർ സി.ഐക്ക് കൈമാറി. ഞായറാഴ്ച സമാനരീതിയിൽ ദുബൈയിൽനിന്നെന്ന് പറഞ്ഞ് ഫോൺകാൾ വന്നിരുന്നു. അന്ന് രാത്രിയാണ് വീട് ആക്രമിച്ചതുൾെപ്പടെയുള്ള സംഭവങ്ങൾ അരങ്ങേറിയതെന്ന് ബിനോയ് 'മാധ്യമ'ത്തോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ദുബൈയിൽനിന്ന് എത്തിയ മാന്നാർ കുരട്ടിക്കാട് വിസ്മയവിലാസത്തിൽ ബിന്ദു ബിനോയിയെ (39) സായുധരായ ക്രിമിനൽസംഘം വീട് ആക്രമിച്ച് വാഹനത്തിൽ കടത്തിക്കൊണ്ടുപോയത്.
പിന്നീട് നാലുപേർ ക്രൂരമായി മർദിക്കുകയും നെല്ലിയാമ്പതിയിലെത്തി മറ്റൊരു വാഹനത്തിൽ കയറ്റി പാലക്കാട് വടക്കഞ്ചേരിയിൽ ഉപേക്ഷിക്കുകയുമായിരുന്നു.
വിമാനത്താവളത്തിൽവെച്ച് നൽകിയ പൊതി സ്വർണമാണെന്ന് അറിഞ്ഞതോടെ മാലി വിമാനത്താവളത്തിൽ ഉപേക്ഷിച്ചെന്ന വെളിപ്പെടുത്തൽ വിശ്വസിക്കാൻ തയാറാകാതെ യുവതിയെ മൂന്നുദിവസം നിരീക്ഷിച്ചശേഷം തിങ്കളാഴ്ച പുലർച്ച രണ്ടരയോടെയാണ് ആക്രമണം നടത്തി കടത്തിക്കൊണ്ടുപോയത്. പൊന്നാനി കേന്ദ്രീകരിച്ചുള്ള സംഘത്തിന് പ്രദേശവാസികളായ ക്രിമിനലുകളുടെ സഹായം ലഭിച്ചിരുന്നു.
ചെങ്ങന്നൂർ ഡിവൈ.എസ്.പി ആർ.ജോസ്, മാന്നാർ-എടത്വ- ചെങ്ങന്നൂർ സി.ഐമാർ, ജില്ല പൊലീസ് സൂപ്രണ്ടിെൻറ നിയന്ത്രണത്തിലുള്ള പ്രത്യേക സ്ക്വാഡിലെ അഞ്ച് സിവിൽ പൊലീസ് ഓഫിസർമാർ എന്നിവരടങ്ങുന്നതാണ് അന്വേഷണസംഘം. സംഘത്തിന് സഹായം നൽകിയ പ്രദേശവാസിയായ പീറ്ററെ കോടതി റിമാൻഡ് ചെയ്തു. സംഘത്തിലുൾപ്പെട്ട മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞതായും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നുമാണ് അന്വേഷണസംഘം ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.