കരുവാരകുണ്ട്: വൃക്ക തകരാറിലായ യുവതി ചികിത്സസഹായം തേടുന്നു. തരിശിലെ എടപ്പറ്റ ചന്ദ്രെൻറ മകളും ആനമങ്ങാട് സുരേഷിെൻറ ഭാര്യയുമായ അനിതക്ക് (23) ജീവിക്കാൻ ഇനി വൃക്ക മാറ്റിവെച്ചേ പറ്റൂ. ഭർത്താവും അഞ്ചു വയസ്സുകാരനായ മകനുമുണ്ട് ഇവർക്ക്. എന്നാൽ യൗവനാരംഭത്തിൽ തന്നെ ഇരുവൃക്കകളും പ്രവർത്തനം നിലച്ച് ഡയാലിസിസ് വഴിയാണ് ജീവൻ നിലനിർത്തുന്നത്.
കൂലിവേലക്കാരായ അച്ഛെൻറയും ഭർത്താവിെൻറയും നിസ്സഹായതക്ക് മുന്നിൽ സുമനസ്സുകളുടെ കരുണ തേടുകയാണ് അനിത. വൃക്ക ബന്ധു നൽകും. ചികിത്സക്കായ ലക്ഷങ്ങൾ വേണം.
ജനകീയ കൂട്ടായ്മക്ക് എന്നും മാതൃകയായ തരിശിലെ പൗരാവലി തുക സ്വരൂപിക്കാനായി വാർഡ് അംഗം ടി.പി. ഗിരീഷ് ചെയർമാനും പി.പി. ഹംസപ്പ കൺവീനറുമായി അനിത ചികിത്സ സഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. കരുവാരകുണ്ട് ഫെഡറൽ ബാങ്ക് ശാഖയിൽ അക്കൗണ്ടും തുറന്നു. നമ്പർ: 16300200002299, IFSC-FDRL0001630. ഫോൺ: 9495 101 168
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.