തിരുവനന്തപുരം: കേരളത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിയെച്ചൊല്ലി നിയമസഭയില്‍ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ. ധനകാര ്യ മാനേജ്മെന്‍റിലെ പോരായ്മയും അനാവശ്യ ധൂർത്തും കേരളത്തിന്‍റെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചുവെന്ന് അടിയന്തര പ ്രമേയത്തിന് നോട്ടീസ് നല്‍കിയ വി.ഡി സതീശന്‍ ആരോപിച്ചു.
പുരപ്പുറത്ത് ഉണക്കാനിട്ടിരിക്കുന്ന പട്ടുകോണകമാണ് കിഫ്ബി. സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കമുണ്ടെന്ന് തോമസ് ഐസക് സമ്മതിച്ചു. എന്നാൽ, അത് പ്രവര്‍ത്തനങ്ങളെ ബാധിച്ചില്ല. ഓരോ വര്‍ഷവും 16 ശതമാനം ചെലവ് വര്‍ധിക്കുന്നുണ്ടെന്നും അതെങ്ങനെ ധൂര്‍ത്താകുമെന്നും ഐസക് ചോദിച്ചു. നികുതി നഷ്ടപരിഹാരം നൽകാത്ത, വായ്പപരിധി കുറച്ച കേന്ദ്രസർക്കാറിനെ എന്താണ് പ്രതിപക്ഷം കുറ്റം പറയാത്തതെന്നും ധനമന്ത്രി ചോദിച്ചു.
യു.ഡി.എഫ് കാലത്ത് എസ്റ്റിമേറ്റ് പുതുക്കിയ എല്ലാ പദ്ധതികളും പരിശോധിക്കും. യു.ഡി.എഫ് കാലത്തെ പല പ്രവർത്തികളും പാലാരിവട്ടം പാലം പോലെയാണെന്നും ഐസക് പറഞ്ഞു.
യു.ഡി.എഫ് കാലത്തെ കാര്യങ്ങള്‍ പറഞ്ഞ് പിണറായിയും ഐസകും വെല്ലുവിളിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരിച്ചടിച്ചു. യു.ഡി.എഫ് കാലത്തെ മന്ത്രിസഭാ തീരുമാനങ്ങൾ പരിശോധിക്കാൻ ഉപസമിതിയെ നിയോഗിച്ചിട്ട് എന്തായെന്നും ചെന്നിത്തല ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.