കടയ്ക്കൽ (തിരുവനന്തപുരം): ശാസ്താംകോട്ടയിൽ ഭർതൃഗൃഹത്തിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതക ആരോപണവുമായി മാതാപിതാക്കൾ. വിസ്മയ ആത്മഹത്യ ചെയ്യില്ലെന്നും കൊന്നതാണെന്നും പിതാവ് ത്രിവിക്രമൻ നായർ ആരോപിച്ചു. വിസ്മയയെ കിരൺ നിരന്തരം മർദിച്ചിരുന്നതായി മാതാവ് സജിതയും കുറ്റപ്പെടുത്തി. എന്നാൽ പഠനം, ജോലി എന്നിവയുമായി മുന്നോട്ടുപോകാനായിരുന്നു മകളുടെ തീരുമാനം. ഇതിനിടയിലാണ് മരണവാർത്ത വരുന്നെതന്നും മാതാവ് പറഞ്ഞു. കിരണിന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുെമന്നാണ് വിവരം.
100 പവൻ സ്വർണവും ഒന്നേകാൽ ഏക്കർ സ്ഥലവും പത്ത് ലക്ഷം രൂപ വിലവരുന്ന കാറുമായിരുന്നു സ്ത്രീധനമായി നൽകിയത്. ഭർത്താവ് കിരണിന് കാർ ഇഷ്ടപ്പെടാതെ വന്നതോടെയാണ് ക്രൂരപീഡനം തുടങ്ങിയതെന്ന് പിതാവ് പറയുന്നു.
മർദനം സംബന്ധിച്ച് ഞായറാഴ്ച വിസ്മയ ബന്ധുക്കൾക്ക് വാട്സ്ആപ് സന്ദേശം അയച്ചിരുന്നു. പരിക്കിൻെറ ദൃശ്യങ്ങളും ബന്ധുക്കൾക്ക് കൈമാറി. ക്രൂരമർദനമാണ് ഭർത്താവിൽനിന്ന് നേരിടേണ്ടി വന്നതെന്ന് ചാറ്റിൽ വ്യക്തമാക്കിയിരുന്നു.
'ദേഷ്യം വന്നാൽ അയാൾ എന്നെ അടിക്കും. അയാൾക്കുകൊടുത്ത വണ്ടി കൊള്ളില്ലെന്ന് പറഞ്ഞ് കഴിഞ്ഞദിവസം തെറി വിളിച്ചു. അച്ഛനെയും ചീത്ത വിളിച്ചു. കുറേ നേരം സഹിച്ചിരുന്നു. സഹികെട്ട് മുറിയിൽനിന്ന് ഇറങ്ങിപ്പോകാൻ നോക്കിയപ്പോ മുടിയിൽ പിടിച്ചുവലിച്ച് പലതവണ അടിച്ചു. അടികൊണ്ടു വീണ എൻെറ മുഖത്ത് ചവിട്ടി, കാലുകൊണ്ട് മുഖത്ത് അമർത്തി' വിസ്മയ വാട്സ്ആപ് ചാറ്റിൽ പറഞ്ഞത്രെ.
മുഖത്തും കൈകളിലും മുറിവേറ്റതിൻെറ പാടുകളും അടികൊണ്ട് നീലിച്ചതിൻെറ പാടുകളടക്കമുള്ള ചിത്രങ്ങളും അയച്ചെന്ന് ബന്ധുക്കൾ പറയുന്നു. 2020 മേയ് 31നാണ് നിലമേൽ കൈതോട് കുളത്തിൻകര മേലേതിൽ പുത്തൻവീട്ടിൽ ത്രിവിക്രമൻ നായരുടെയും സജിതയുടെയും മകൾ എസ്.വി. വിസ്മയയെ ശൂരനാട് പോരുവഴി അമ്പലത്തുഭാഗം ചന്ദ്രവിലാസത്തിൽ എസ്. കിരൺകുമാർ വിവാഹം കഴിച്ചത്.
മഴയത്ത് കാറിൽനിന്ന് പകർത്തിയതെന്നുകരുതുന്ന വിഡിയോയാണ് വിസ്മയ അവസാനമായി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ജൂൺ എട്ടിനാണ് മഴയത്ത് കാറിൽ നിന്ന് പകർത്തിയ വിഡിയോ പോസ്റ്റ് ചെയ്തത്. ഭർത്താവ് കിരൺകുമാറിനെ ടാഗ് ചെയ്തിട്ടുമുണ്ട്.
ദിവസങ്ങൾക്ക് മുമ്പ് ഭർത്താവിനൊപ്പമുള്ള ചിത്രം പ്രൊഫൈൽ ഫോട്ടോയായി ചേർത്തിട്ടുണ്ട്. മഴ വിഡിയോക്ക് താഴെ അനുശോചന സന്ദേശങ്ങളുടെ പ്രവാഹമാണ്. ഭർത്താവ് കിരൺകുമാറിനെതിരെ നിരവധിപേർ രോഷപ്രകടനവും നടത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.