കൊച്ചി: നാടിനെതിരായ പ്രചാരണങ്ങൾ ലോകം മുഴുവൻ എത്തിക്കാനാണ് കിറ്റെക്സ് എം.ഡിയുടെ ശ്രമമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. ഈ വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
നടന്നുകൊണ്ടിരിക്കുന്ന സംവാദം തുടരണമെന്ന് ആഗ്രഹിക്കുന്നവരുണ്ടാകും. അത് നാടിന് നല്ലതല്ല. വിഷയത്തിൽ സർക്കാറിൻറെ ഭാഗം വ്യക്തമാണ്. അത് സമൂഹത്തിന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർഗാത്മക വിമർശനങ്ങളെ തുറന്ന മനസ്സോടെ സ്വാഗതം ചെയ്യും. എന്നാൽ, നാടിനെ തകർക്കുന്ന വിമർശനങ്ങളെ തള്ളികളയും. ഓരോരുത്തർ അവരുടെ നിലവാരമനുസരിച്ചാണ് പ്രതികരിക്കുന്നത്. നാടിൻറെ പ്രതിനിധികൾക്ക് ഇരിക്കുന്ന കസേരക്കും ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്വത്തിനും അനുസരിച്ചേ പ്രതികരിക്കാനാകൂവെന്നും രാജീവ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.