കെ.കെ. അബ്ദുല്ല നിര്യാതനായി

മേലാറ്റൂര്‍: ഒലിപ്പുഴ പെരുവക്കാട് പരേതനായ കാട്ടുകണ്ടത്തില്‍ മുഹമ്മദ് ഹാജിയുടെ മകനും പണ്ഡിതനും ബഹുഭാഷാ പ്രതിഭയുമായിരുന്ന കെ.കെ. അബ്ദുല്ല (70) സ്വവസതിയില്‍ നിര്യാതനായി. ജമാഅത്തെ ഇസ്ലാമി അംഗവും ഒലിപ്പുഴ പ്രാദേശിക അമീറുമായിരുന്നു. ശാന്തപുരം അല്‍ ജാമിഅ, അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി എന്നിവിടങ്ങളില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി. ശാന്തപുരം ഇസ്ലാമിയ കോളജ് അധ്യാപകന്‍, ജമാഅത്തെ ഇസ്ലാമി തിരുവനന്തപുരം, കൊല്ലം ജില്ല നാസിം, എറണാകുളം ഇസ്ലാമിക് സെന്‍റര്‍ ഡയറക്ടര്‍, ജിദ്ദ കെ.ഐ.ജി പ്രസിഡന്‍റ്, ഫൈസല്‍ ഇസ്ലാമിക് ബാങ്ക് മാനേജര്‍, വാണിയക്കാട് മഹല്ല് ഖാദി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 

ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അമീര്‍ മൗലാന യൂസുഫ്, പണ്ഡിതന്‍മാരായ സദറുദ്ദീന്‍ ഇസ്​ലാഹി, ദഅ്​വത്ത് എഡിറ്റര്‍ മുഹമ്മദ് മുസ്ലിം, മൗലാന ഷഫീഅ് മുനിസ് തുടങ്ങി നിരവധി നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഡോ. നജാത്തുല്ല സിദ്ദീഖിയുമൊന്നിച്ച് നിരവധി സെമിനാറുകളില്‍ പങ്കെടുത്ത അദ്ദേഹം ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് ഹജ്ജിനത്തെുന്ന പണ്ഡിതന്‍മാരുമായി ബന്ധം പുലര്‍ത്തി. എ.കെ. അബ്ദുല്‍ ഖാദര്‍ മൗലവി, അബുല്‍ ജലാല്‍ മൗലവി, ടി. ഇസ്ഹാഖലി മൗലവി, പി.കെ. അബ്ദുല്ല മൗലവി, ഷരീഫ് മൗലവി തുടങ്ങിയവര്‍ ഗുരുനാഥന്‍മാരായിരുന്നു. 

റേഡിയന്‍സ് വീക്കിലി, അറബ് ന്യൂസ് ഡെയിലി എന്നിവയുടെ കോളമിസ്റ്റായിരുന്നു. അറബി, ഇംഗ്ളീഷ്, ഉര്‍ദു ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്നു. നേതാക്കളുടെ പ്രഭാഷണങ്ങള്‍ പരിഭാഷപ്പെടുത്തുന്നതില്‍ പ്രത്യേക കഴിവുണ്ടായിരുന്നു. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: സാഹിറ (അരീക്കോട്). മക്കള്‍: മര്‍സൂഖ് (ഖത്തര്‍ എയര്‍), എന്‍ജിനീയര്‍ ജാവേദ്, യുംന (ഡെന്‍റല്‍ വിദ്യാര്‍ഥി). മരുമകള്‍: ഡോ. ഈമാന്‍ (ഖത്തര്‍). സഹോദരങ്ങള്‍: സാറ (ശാന്തപുരം), മമ്മദ് ഹാജി, മൊയ്തീന്‍, സുലൈമാന്‍ എന്ന മാനി, ഹാജറ (വടക്കാങ്ങര), സഫിയ്യ (വാണിയമ്പലം), റുഖിയ (പറവൂര്‍), സൗദ (നടുവത്ത്), ഫാഹിമ (പെരിമ്പലം), പരേതരായ അഹ്മദ് കുട്ടി എന്ന കുഞ്ഞാന്‍, ആയിഷ, ആസ്യ, മറിയ. ഖബറടക്കം ഞായറാഴ്ച രാവിലെ പത്തിന് ഒലിപ്പുഴ അന്‍സാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ സെക്രട്ടറി ടി. ആരിഫലി, കേരള അമീർ എം. ഐ. അബ്ദുൽ അസീസ്, അസി. അമീർ മുജീബ് റഹ്മാൻ, സെക്രട്ടറി ശൈഖ് മുഹമ്മദ്‌ കാരകുന്ന്, മാധ്യമം -മീഡിയവൺ  ഗ്രൂപ്പ്‌ ചീഫ്​ എഡിറ്റർ ഒ.  അബദുറഹ്‌മാൻ, ഗൾഫ് മാധ്യമം ചീഫ്​എഡിറ്റർ ഹംസ അബ്ബാസ്, എം.വി. സലീം മൗലവി എന്നിവർ  അനുശോചനമറിയിച്ചു. ശാന്തപുരം അല്‍ ജാമിഅ റെക്ടര്‍ ഡോ. അബ്ദുസ്സലാം അഹ്മ്മദ്, മുന്‍ പാളയം ഇമാം ജമാല്‍ മങ്കട തുടങ്ങിയവര്‍ പരേത​​െൻറ വസതി സന്ദര്‍ശിച്ചു.

Tags:    
News Summary - kk abdulla obit news malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-26 06:13 GMT