കെ.കെ. മഹേശ​െൻറ മരണം; കേസ്​ ഏറ്റെടുക്കാനാവില്ലെന്ന്​ ക്രൈംബ്രാഞ്ച്​

തിരുവനന്തപുരം: എസ്​.എൻ.ഡി.പി കണിച്ചുകുളങ്ങര യൂനിയൻ സെക്രട്ടറി കെ.കെ. മഹേശ​​െൻറ  ആത്​മഹത്യാ കേസ്​ ഏറ്റെടുക്കാൻ താൽപര്യമില്ലെന്ന്​ ക്രൈംബ്രാഞ്ച്​. ഇക്കാര്യം രേഖാമൂലം ഡി.ജി.പിയെ ക്രൈംബ്രാഞ്ച്​ അറിയിച്ചു. മഹേശ​േൻറതായി പുറത്തുവന്ന കത്തുകളിൽ ക്രൈംബ്രാഞ്ച്​ മേധാവി ഉൾപ്പടെയുള്ളവർക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഇക്കാരണം കൊണ്ട്​ കേസ്​ ഏറ്റെടുക്കുന്നത്​ ഉചിതമാവില്ലെന്നാണ്​ ക്രൈംബ്രാഞ്ച്​ വിശദീകരണം.

ഡി.ജി.പിയുടെ നിർദേശപ്രകാരമാണ്​ കേസ്​ ഏറ്റെടുക്കുന്നതിൽ ക്രൈംബ്രാഞ്ച്​ നിലപാട്​ വ്യക്​തമാക്കിയത്​. നേരത്തെ ആത്മഹത്യ കേസ്​ പ്രത്യേക സംഘത്തിന്​ കൈമാറണമെന്ന്​ മാരാരിക്കുളം പൊലീസ്​ ആവശ്യപ്പെട്ടിരുന്നു. മാരാരിക്കുളം സി.ഐയാണ്​ കേസ്​ കൈമാറണമെന്ന ആവശ്യവുമായി മേലുദ്യോഗസ്ഥരെ സമീപിച്ചത്​. 

കെ.കെ മഹേശ​​െൻറ മരണത്തിൽ ആത്​മഹത്യപ്രേരണ കുറ്റം ചുമത്താൻ പൊലീസ്​ മടിക്കുകയാണെന്ന ആരോപണവുമായി കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട്​ എസ്​.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്യുകയും ചെയ്​തിരുന്നു. 

Tags:    
News Summary - K.K Maheshan suicide case-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.