സ്ത്രീകള്‍ക്കെതിരെ സൈബർ ആക്രമണം നടത്തുന്നത് നട്ടെല്ലി​ന്‍റെ സ്ഥാനത്ത് വാഴപ്പിണ്ടിയുള്ളവര്‍ -കെ.കെ. രമ

പാലാ: സ്ത്രീകള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ കടന്നാക്രമണം നടത്തുന്നത് നട്ടെല്ലി​ന്‍റെ സ്ഥാനത്ത് വാഴപ്പിണ്ടി ഉള്ളവരാണെന്ന്​ കെ.കെ. രമ എം.എല്‍.എ. പുരോഗമനപ്രസ്ഥാനത്തി​ന്‍റെ അപ്പോസ്‌തലര്‍ എന്ന് അവകാശപ്പെടുന്ന ഇടതുപക്ഷം നാടുഭരിക്കുമ്പോള്‍ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിച്ചുവരുകയാണെന്നും രമ പറഞ്ഞു.

പൊലീസ് നീതിനിഷേധത്തിനെതിരെ കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സൂര്യ സഞ്ജയ് നടത്തുന്ന 24 മണിക്കൂര്‍ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. സമരം ഉദ്ഘാടനം ചെയ്യുന്നതില്‍നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് നിരവധി ഫോണ്‍കാളുകളും സന്ദേശങ്ങളും തനിക്ക് കഴിഞ്ഞ ദിവസങ്ങളില്‍ വന്നിരുന്നു. ഒരുസ്ത്രീ സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിക്കപ്പെട്ട സംഭവത്തില്‍ പൊലീസ് നീതി നിഷേധത്തിനെതിരെ നടത്തുന്ന സമരം, ഒരുമതവിഭാഗത്തിന് എതിരായ സമരമായി തെറ്റിദ്ധരിപ്പിക്കാനാണ് സമരത്തെ ഭയപ്പെടുന്നവര്‍ ശ്രമിക്കുന്നതെന്ന്​ രമ പറഞ്ഞു.

ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ്​ പ്രഫ. സതീശ് ചൊള്ളാനി അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ്​ നാട്ടകം സുരേഷ്​, ജോസഫ് വാഴക്കന്‍, പി.എ. സലീം, ടോമി കല്ലാനി, ജോഷി ഫിലിപ്, ഫിലിപ് ജോസഫ്, റോയി എലിപ്പുലിക്കാട്ട്, തോമസ് കല്ലാടന്‍, എ.കെ. ചന്ദ്രമോഹന്‍, ബിജു പുന്നത്താനം തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    
News Summary - kk rema about Cyber ​​Attacks on Women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.