വനിതാ കമ്മീഷൻ സർക്കാറിന് അതീതമായി സ്വതന്ത്ര ഇടമായി മാറണം -കെ.കെ. രമ

തിരുവനന്തപുരം: വനിതാ കമ്മീഷൻ അടക്കം എല്ലാ കമ്മീഷനുകളും സർക്കാറിന് അതീതമായി നിൽക്കാൻ കഴിയുന്ന സ്വതന്ത്ര ഇടമായി മാറണമെന്ന് കെ.കെ. രമ എം.എൽ.എ. സ്വതന്ത്രമായ പ്രവർത്തനത്തിന് കഴിഞ്ഞില്ലെങ്കിൽ വനിതാ കമ്മീഷനെ കൊണ്ട് കാര്യമില്ലെന്നും എം.എൽ.എ പ്രതികരിച്ചു.

എം.സി. ജോസഫൈനെ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റിയതിൽ പ്രതികരിക്കുകയായിരുന്നു എം.എൽ.എ. ജോസഫൈൻെറ രാജിയെ സ്വാഗതം ചെയ്യുന്നതായി കെ.കെ. രമ പറഞ്ഞു.

വാളയാർ പെൺകുട്ടികളുടെ വിഷയത്തിൽ വനിതാ കമ്മീഷന് ഇടപെടാൻ കഴിയാതിരുന്നത് പർട്ടിയുടെ ചരടുവലികൾ മൂലമാണ്. പാർട്ടിയാണ് കോടതി എന്ന പരാമർശം ജോസഫൈനിൽനിന്ന് ഉണ്ടായത് പാർട്ടി ചട്ടങ്ങൾക്ക് കീഴിൽ നിൽക്കുന്നത് കൊണ്ടാണെന്നും കെ.കെ. രമ പ്രതികരിച്ചു.

Tags:    
News Summary - KK rema about MC josephine resignation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.