നിയമസഭ തെരഞ്ഞെടുപ്പിൽ ആർ.എം.പി ഒറ്റക്ക് മത്സരിക്കുമെന്ന് കെ.കെ രമ

കോ​ഴി​ക്കോ​ട്: നിയമസഭ തെരഞ്ഞെടുപ്പിൽ ആർ.എം.പി ഒറ്റക്ക് മത്സരിക്കുമെന്ന് കെ.കെ രമ. താ​ൻ മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​കി​ല്ല എ​ന്നാ​ണ് വ്യ​ക്തി​പ​ര​മാ​യ തീ​രു​മാ​ന​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. കോ​ണ്‍​ഗ്ര​സു​മാ​യി ഒ​രു ധാ​ര​ണ​യും ഇ​തു​വ​രെ​യു​ണ്ടാ​ക്കി​യി​ട്ടി​ല്ല. കോ​ണ്‍​ഗ്ര​സി​ൽ പ്രാ​ധാ​ന്യം വ്യ​ക്തി​താ​ത്പ​ര്യ​ങ്ങ​ൾ​ക്കാ​ണ്. ഈ നിലപാട് കോൺഗ്രസിനെ അപകടത്തിലെത്തിക്കുമെന്നും ര​മ അഭിപ്രായപ്പെട്ടു.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ആ​ർ​.എം.​പി​യു​മാ​യു​ള്ള ധാ​ര​ണ​യു​ടെ പേ​രി​ൽ കോ​ണ്‍​ഗ്ര​സി​നു​ള്ളി​ൽ പ്രശ്നങ്ങൾ ഉ​ട​ലെ​ടു​ത്തി​രു​ന്നു. കെ.​പി​.സി.​സി അ​ധ്യ​ക്ഷ​ൻ സ്വ​ന്തം നി​ല​ക്ക് സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ച​തും വാ​ർ​ത്ത​യാ​യി​രു​ന്നു. ഇതിന്‍റെ പേരിൽ കെ. മുരളീധരനും മുല്ലപ്പള്ളി രാമചന്ദ്രനും തമ്മിൽ വാക്പോരുമുണ്ടായി.

പി​ന്നീ​ട് യു​.ഡി​.എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​യാ​ൾ മ​ത്സ​ര രം​ഗ​ത്തു​നി​ന്നും സ്വ​യം പിന്മാറു​ക​യാ​യി​രു​ന്നു.

Tags:    
News Summary - KK Rema says RMP will contest Assembly polls alone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.