കോഴിക്കോട്: ടി.പി കേസിൽ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആർ.എം.പി നേതാവ് കെ.കെ. രമ എം.എൽ.എ. ആഭ്യന്തര വകുപ്പ് സെക്രട്ടറിയെ നേരിൽ കണ്ടാണ് രമ ഇക്കാര്യം ആവശ്യപ്പെട്ടത്. നിലവിലെ അഡ്വക്കേറ്റ് ജനറലിൽ നിന്ന് നീതി ലഭിക്കില്ല. കേരളത്തിന് പുറത്ത് നിന്നുള്ള സുപ്രിംകോടതി അഭിഭാഷകനെ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നും കെ.കെ. രമ ആവശ്യപ്പെട്ടു.
2012 മെയ് നാലിനാണ് റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി (ആർ.എം.പി) സ്ഥാപക നേതാവ് ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത്. വടകര ഒഞ്ചിയം വള്ളിക്കാട് ജങ്ഷനിൽവെച്ച് ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് കാറിലെത്തിയ അക്രമിസംഘം ചന്ദ്രശേഖരനെ ഇടിച്ചുവീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാത കേസിൽ സി.പി.എം നേതാവ് പി.കെ. കുഞ്ഞനന്തൻ അടക്കമുള്ളവരെ ശിക്ഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.