കെ.കെ. രമ മത്സരിക്കില്ല; വടകരയിലും ധർമടത്തും കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തും

കോഴിക്കോട്: ആർ.എം.പി(ഐ) നേതാവ് കെ.കെ. രമ വടകര നിയമസഭ സീറ്റിൽ മത്സരിക്കില്ല. ഇതോടെ കോൺഗ്രസ് വടകരയിൽ സ്ഥാനാർഥിയെ നിർത്തുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ പറഞ്ഞു. രമ മത്സരിക്കുകയാണെങ്കിൽ കോൺഗ്രസ് പിന്തുണക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

കണ്ണൂരിലെ ധര്‍മ്മടത്തും കോണ്‍ഗ്രസ് തന്നെ മത്സരിക്കും. രണ്ടിടത്തും ശക്തനായ സ്ഥാനാര്‍ഥി വരുമെന്ന് എം.എം. ഹസൻ പറഞ്ഞു. ഇതോടെ കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം 94 ആയി. ഇനി എട്ട് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുണ്ട്.

മാണി സി. കാപ്പന്‍റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് കേരളയെ (എന്‍.സി.കെ) യു.ഡി.എഫ് ഘടകകക്ഷിയാക്കും. തമ്പാന്‍ തോമസിന്‍റെ സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ യു.ഡി.എഫുമായി ചേർന്ന് പ്രവർത്തിക്കും.

യു.ഡി.എഫ് പ്രകടനപത്രിക ശനിയാഴ്ച പുറത്തിറക്കും. കൂടുതൽ വിജയസാധ്യതയുള്ളതിനാലാണ് കെ.കെ. രമ മത്സരിച്ചാൽ പിന്തുണക്കാമെന്ന നിലപാട് സ്വീകരിച്ചതെന്നും എം.എം. ഹസൻ പറഞ്ഞു.

Tags:    
News Summary - kk rema would not contest from vatakara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.