കണ്ണൂർ: വടകരയിൽ ആർ.എം.പി നേതാവ് കെ.എസ്. ഹരിഹരൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ ജനം പ്രതികരിക്കട്ടെയെന്ന് എൽ.ഡി.എഫ് സ്ഥാനാർഥിയും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവുമായ കെ.കെ. ശൈലജ. ഇത്രയും വ്യക്തിയധിക്ഷേപം നേരിട്ട തെരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല.
വടകരയിൽ ‘കാഫിർ’ പ്രയോഗം നടത്തിയ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത് സി.പി.എം തന്നെയാണെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നതെന്ന ചോദ്യത്തിന് ‘ഞങ്ങളങ്ങനെ പ്രചരിപ്പിക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ’ എന്നായിരുന്നു മറുപടി. വടകരയിൽ തനിക്കെതിരെ ചെയ്തത് തെറ്റായിരുന്നു. അത് എപ്പോഴും പറയും.
എന്നുകരുതി ശത്രുത പ്രകടിപ്പിക്കാൻ ഞാനില്ല. വടകരയിൽ ബി.ജെ.പി വോട്ട് യു.ഡി.എഫിന് നൽകാൻ ശ്രമം നടന്നുവെന്നും എത്ര വോട്ട് ഇങ്ങനെ മറിഞ്ഞു എന്ന് അറിയില്ലെന്നും എങ്കിലും എൽ.ഡി.എഫ് അവിടെ ജയിച്ചിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.