സ്​ത്രീത്വത്തെ അപമാനിച്ച ചെന്നിത്തല മാപ്പ്​ പറയണം -കെ.കെ. ശൈലജ

തിരുവനന്തപുരം: രമേശ്​ ചെന്നിത്തലയുടെ വിവാദ പരാമർ​ശത്തിൽ പ്രതികരണവുമായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് ചെന്നിത്തല മാപ്പ് പറയണം. സ്ത്രീകളെ അപമാനിക്കുന്ന ഒരു കുറ്റവാളിക്കും ആരോഗ്യ വകുപ്പില്‍ സ്ഥാനമുണ്ടാകില്ലെന്നും ​മന്ത്രി കൂട്ടിച്ചേർത്തു.

കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ വാങ്ങാനെത്തിയ യുവതിയെ പീഡിപ്പിച്ച ജൂനിയർ ഹെൽത്ത്​ ഇൻസ്​പെക്​ടർ പ്രദീപ്​കുമാർ കോൺഗ്രസ്​ അനുകൂല എൻ.ജി.ഒ സംഘടനയിലെ സജീവപ്രവർത്തകനല്ലേ എന്ന മാധ്യമപ്രവർത്തകൻെറ ചോദ്യത്തോടുള്ള ചെന്നിത്തലയുടെ പ്രതികരണമാണ്​ വിവാദമായത്​.

ചോദ്യത്തോട്​ രമേശ്​ ചെന്നിത്തല പ്രതികരിച്ചത്​ ഇങ്ങനെ: ഡി.വൈ.എഫ്​.ഐ പ്രവർത്തകർക്ക്​ മാത്രമേ പീഡിപ്പിക്കാനാവൂ എന്ന്​ എവിടെയെങ്കിലും എഴുതിവെച്ചിട്ടുണ്ടോ?. പ്രദീപ്​ കുമാർ കോൺഗ്രസുകാരനാണെന്ന്​ വെറു​െത കള്ളത്തരം പറയുകയാണ്​. താൻ അന്വേഷിച്ചപ്പോൾ അങ്ങനെയല്ല അറിഞ്ഞതെന്നും എൻ.ജി.ഒ യൂണിയനിൽ പെട്ട ആളാണെന്നാണ്​ തനിക്ക്​ കിട്ടിയ വിവരമെന്നും രമേശ്​ ചെന്നിത്തല പറഞ്ഞു. ചെന്നിത്തലയുടെ പരാമർശത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവുമായി നിരവധി പേർ രം​ഗത്തെത്തിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.