ആങ്ങള ചത്താലും വേണ്ടില്ല, നാത്തൂന്‍റെ കണ്ണീര് കണ്ടാൽ മതിയെന്ന നിലപാടാണ് ചെന്നിത്തലക്കെന്ന് ശൈലജ

കണ്ണൂർ: ആങ്ങള ചത്താലും വേണ്ടില്ല, നാത്തൂന്‍റെ കണ്ണീര് കണ്ടാൽ മതിയെന്ന നിലപാടാണ് രമേശ് ചെന്നിത്തലക്കെന്ന് മന്ത്രി കെ.കെ ശൈലജ. അതുകൊണ്ടാണ് ജനങ്ങൾക്ക് ഇപ്പോൾ കിറ്റ് കൊടുക്കരുതെന്ന് പറയുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

വിഷു, ഈസ്റ്റർ കാലത്ത് ജനങ്ങൾക്കു ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നതു മുടക്കാൻ തെരഞ്ഞെടുപ്പു കമീഷന് പരാതി നൽകിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാപ്പു പറയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പു നോക്കിയല്ല ഭക്ഷ്യ കിറ്റ് വിതരണത്തിനു സർക്കാർ തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ ജനങ്ങളുടെ അന്നം മുടക്കി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ജനങ്ങൾക്ക് കിട്ടേണ്ട റേഷൻ അരി മുഴുവൻ തടഞ്ഞ് വെച്ചിട്ട് തെരഞ്ഞെടുപ്പ് വന്നപ്പോൾ വിതരണം ചെയ്യുകയാണ് സർക്കാർ ചെയ്തത്. ജനങ്ങളുടെ ദാരിദ്ര്യത്തെ വിറ്റുകാശാക്കുകയായിരുന്നു സർക്കാരെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.  

Tags:    
News Summary - ramesh chennithala, KK Shailaja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.