തിരുവനന്തപുരം: കേരള നിയമസഭയുടെ ചരിത്രം തിരുത്തി കെ.കെ. ശൈലജ എം.എൽ.എ. ഗവർണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചക്ക് തുടക്കമിട്ട ആദ്യ വനിതാ അംഗമെന്ന നേട്ടമാണ് കെ.കെ. ശൈലജ സ്വന്തം പേരിൽ എഴുതി ചേർത്തത്.
സി.പി.എം നിയമസഭാ കക്ഷി വിപ്പും മുൻ ആരോഗ്യ മന്ത്രിയുമായ കെ.കെ. ശൈലജയാണ് നന്ദിപ്രമേയം അവതരിപ്പിച്ച് ചർച്ചക്ക് തുടക്കമിട്ടത്. സഭയിൽ നന്ദിപ്രമേയം ശൈലജ അവതരിപ്പിച്ചതോടെ ഇതിന് വനിതയെ നിയോഗിക്കുന്ന ആദ്യ രാഷ്ട്രീയ പാർട്ടിയായി സി.പി.എമ്മും മാറി.
അന്ധവിശ്വാസങ്ങള്‍ക്ക് പിറകെയാണ് കോണ്‍ഗ്രസ് എന്ന് കെ.കെ. ശൈലജ പ്രമേയം അവതരിപ്പിച്ച് കുറ്റപ്പെടുത്തി. ചാണകം പൂശിയാല്‍ കോവിഡിനെ തുരത്താമെന്ന് ബി.ജെ.പി മാത്രമല്ല കോണ്‍ഗ്രസുകാരും വിശ്വസിക്കുന്നു. ശാസ്ത്രത്തില്‍ വിശ്വസിക്കാന്‍ കഴിയാത്തവരാണ് ഇവർ. ശാസ്ത്രത്തെ വിശ്വസിക്കാന്‍ കഴിയണമെന്നത് പ്രധാനമാണ്. ജവഹര്‍ലാല്‍ നെഹ്‌റുവിനെ കോണ്‍ഗ്രസ് മറന്നു. അന്ധവിശ്വാസങ്ങളുടെ പിറകേ കോണ്‍ഗ്രസ് പോയതിന്‍റെ പരിണതഫലമാണ് ഇന്ത്യ ഇന്ന് അനുഭവിക്കുന്നത്.
ചാണകം പൂശിയാല്‍ കോവിഡ് മാറുമെന്നുളളത് ബി.ജെ.പിയുടെ മാത്രം വിശ്വാസമല്ല. കോണ്‍ഗ്രസിലെ ആളുകള്‍ അത്തരം അന്ധവിശ്വാസങ്ങളില്‍ കുടുങ്ങി പോയെന്ന് വടക്കേന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്നുളള അനുഭവം കൊണ്ട് നമ്മൾ മനസിലാക്കണം. കേരളത്തിലെങ്കിലും നെഹ്‌റുവിന്‍റെ ശാസ്ത്രീയ മാര്‍ഗങ്ങള്‍ പിന്തുടരാന്‍ കഴിയണം. നെഹ്‌റുവായാലും മാര്‍ക്‌സ് ആയാലും അതിലെ നല്ല വശങ്ങള്‍ ഞങ്ങള്‍ സ്വീകരിക്കുന്നവരാണെന്നും കെ.കെ. ശൈലജ വ്യക്തമാക്കി.
ക്രിയാത്മക പ്രതിപക്ഷത്തിന്‍റെ നേതാവാകാന്‍ വി.ഡി. സതീശന് കഴിയട്ടേയെന്ന് കെ.കെ. ശൈലജ പ്രമേയ അവതരണത്തിനിടെ ആശംസിച്ചു. സതീശന്‍റെ ക്രിയാത്മക നിര്‍ദേശങ്ങളെ കോണ്‍ഗ്രസ് പിന്തുണച്ചില്ല. പ്രളയം വന്നപ്പോള്‍ സംഭാവന കൊടുക്കരുതെന്നുവരെ മുന്‍ പ്രതിപക്ഷം പറഞ്ഞു. കേരളത്തിന്‍റെ യശസ്സ് തകര്‍ക്കാന്‍ പ്രതിപക്ഷം ശ്രമിച്ചെന്നും ആദ്യ പ്രസംഗത്തിൽ ശൈലജ കുറ്റപ്പെടുത്തി.
ആർ.എൽ. ഭാട്യ, ഗൗരിയമ്മ, പിള്ള എന്നിവർക്ക് സഭയുടെ ചരമോപചാരം
സി.എ. കുര്യന്, കെ.എം. ഹംസക്കുഞ്ഞ്, ബി. രാഘവന് എന്നിവർക്കും ആദരം
തിരുവനന്തപുരം: കേരളത്തിെൻറ ഗവര്‍ണറായിരുന്ന ആര്.എല്‍. ഭാട്യ, മന്ത്രിമാരായിരുന്ന കെ.ആര്. ഗൗരിയമ്മ, ആര്. ബാലകൃഷ്ണപിള്ള, മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ കെ.ജെ. ചാക്കോ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍മാരായ സി.എ. കുര്യന്, കെ.എം. ഹംസക്കുഞ്ഞ്, സഭാംഗമായിരുന്ന ബി. രാഘവന് എന്നിവര്‍ക്ക് ചരമോപചാരമര്‍പ്പിച്ച് കേരള നിയമസഭ. സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായാണ് സ്പീക്കർ എം.ബി. രാജേഷ് ആറുപേരെയും അനുസ്മരിച്ച് ചരമോപചാരമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.