നിപ: തിരിച്ചറിയാൻ വൈകിയെന്ന ആക്ഷേപത്തിൽ കഴമ്പില്ല -ശൈലജ ടീച്ചർ

തിരുവനന്തപുരം: നിപ വിഷയത്തിൽ സത്വര നടപടികളാണ് സ്വീകരിച്ചതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ. വൈറസ് ബാധ തിരിച്ചറിയാൻ വൈകിയെന്ന ആക്ഷേപത്തിൽ കഴമ്പില്ല. സാബിത്തിനെ ഉൾപ്പെടുത്തിയാൽ 17 പേരാണ് നിപ മൂലം മരിച്ചത്. രണ്ടാം ഘട്ട വൈറസ് ബാധ തടയാനും മുൻകരുതൽ എടുത്തുവെന്നും അടിയന്തര ചർച്ചക്ക് മറുപടിയായി ആരോഗ്യ മന്ത്രി സഭയിൽ പറഞ്ഞു. 

ജൂൺ മാസം അവസാനം വരെ ജാഗ്രത തുടരണം. നവമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയതിന് 12 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. 
ആരോഗ്യ വകപ്പിന്‍റെ വ്യാജ ലെറ്റർപാഡ് ഉപയോഗിച്ച് നിപ കോഴിയിലൂടെ പരക്കുമെന്ന് പ്രചാരണം നടത്തിയ 5 പേരെ അറസ്റ്റ് ചെയ്തുവെന്നും ശൈലജ ടീച്ചർ പറഞ്ഞു. 
 

Tags:    
News Summary - KK Shailaja Teacher at Niyamasbha on Nipa Virus-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.