കണ്ണൂർ: ആദ്യ വി.വി.െഎ.പിയായി ബി.ജെ.പി ദേശീയ അധ്യക്ഷൻ കഴിഞ്ഞദിവസം വിമാനമിറങ്ങിയ കണ്ണൂർ വിമാനത്താവളത്തിൽ ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെയും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെയും പ്രതീക്ഷിച്ചിരുന്നവരുടെ മുന്നിലെത്തിയത് സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ വഹിച്ച വിമാനം. കേന്ദ്രമന്ത്രിയെ സ്വീകരിക്കാനെത്തിയ മുൻ സംസ്ഥാന പ്രസിഡൻറ് സി.കെ. പത്മനാഭെൻറ നേതൃത്വത്തിലുള്ള ബി.ജെ.പി നേതാക്കളുടെ മുന്നിലൂടെ പാസഞ്ചർ ടെർമിനലിലേക്ക് കെ.കെ. ശൈലജ കടന്നുവന്നു. എന്നാൽ, തൊട്ടുപിറകെ വന്ന വിമാനത്തിൽനിന്ന് ഇറങ്ങിയ കേന്ദ്രമന്ത്രിയെ ബി.ജെ.പി നേതാക്കൾക്ക് സ്വീകരിക്കാൻ അവസരം നൽകാത്തവിധം മുഖ്യമന്ത്രിയോടൊപ്പം പുറംേഗറ്റിലുടെ ഇറക്കിയതായി പരാതി ഉയർന്നു. പ്രതിഷേധത്തിനിടയിൽ നേതാക്കൾക്കുവേണ്ടി കേന്ദ്രമന്ത്രി പിന്നീട് പാസഞ്ചർ ടെർമിനലിൽ തിരിച്ചെത്തുകയായിരുന്നു.
തലശ്ശേരി-മാഹി ബൈപാസ് ശിലാസ്ഥാപന ചടങ്ങിൽ പെങ്കടുക്കാൻ കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയും വൈകീട്ട് വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു നാടകീയരംഗങ്ങൾ. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും വെവ്വേറെ വിമാനത്തിലാണ് കണ്ണൂരിലേക്ക് പുറപ്പെടാനിരുന്നത്. എന്നാൽ, കൊച്ചിൻഷിപ് യാർഡിലെ ചടങ്ങ് കഴിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രമന്ത്രിക്കുള്ള വിമാനത്തിൽ കണ്ണൂരിലേക്ക് ഒരുമിച്ച് സഞ്ചരിക്കാൻ തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രിക്കുവേണ്ടി കണ്ണൂരിലേക്ക് ഏർപ്പാടുചെയ്ത വിമാനത്തിൽ മന്ത്രി കെ.കെ. ശൈലജയാണ് പുറപ്പെട്ടത്. ഇൗ വിമാനം ആദ്യമെത്തുകയും ചെയ്തു. കേന്ദ്രമന്ത്രിയോടൊപ്പം കുടുംബവും വി. മുരളീധരൻ എം.പിയും ഉണ്ടായിരുന്നു. ഇവർ വിമാനത്തിൽനിന്ന് ഇറങ്ങി റൺേവയുടെ അറ്റത്ത് ഫയർസ്റ്റേഷനരികിലെ കവാടത്തിലൂടെയാണ് പുറത്തേക്കുവന്നത്. പാ
സഞ്ചർ ടെർമിനലിൽ ബി.ജെ.പി നേതാക്കൾ കാത്തിരിക്കുന്ന വിവരമറിഞ്ഞ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽനിന്ന് മാറി കേന്ദ്രമന്ത്രി ടെർമിനലിലേക്ക് ബി.ജെ.പി നേതാക്കളെ കാണാനെത്തുകയായിരുന്നു. കേന്ദ്രമന്ത്രിയെ സ്വീകരിക്കാൻ അകത്തേക്ക് പ്രവേശനം ചോദിച്ച് നേരത്തെ കത്ത് നൽകിയിരുന്നുവെന്നും എന്നാൽ, കിയാൽ അധികൃതർ തങ്ങളോട് അപമര്യാദയായി പെരുമാറുകയായിരുന്നുവെന്നും ബി.ജെ.പി നേതാക്കൾ ആരോപിച്ചു. ബി.ജെ.പി ദേശീയസമിതി അംഗം സി.കെ. പത്മനാഭൻ, കെ. രഞ്ജിത്ത്, ജില്ല പ്രസിഡൻറ് സത്യപ്രകാശ്, മണ്ഡലം ഭാരവാഹികളായ പുതുക്കുടി രാജൻ, ബിജു ഏളക്കുഴി എന്നിവരാണ് കേന്ദ്രമന്ത്രിയെ സ്വീകരിക്കാൻ എത്തിയിരുന്നത്. രണ്ടാമത് യാത്രികയായി എത്തിയതില്‍ സന്തോഷമുണ്ടോയെന്ന ചോദ്യത്തിന് അടിയന്തരമായി എത്തേണ്ടിവന്നതിനാലാണ് വിമാനം ഉപയോഗിച്ചതെന്നും സ്വന്തംനാട്ടില്‍ ഇറങ്ങാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും മന്ത്രി കെ.കെ. ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. വൈദ്യുതിമന്ത്രി എം.എം. മണിയും ചൊവ്വാഴ്ച വിമാനത്താവളം സന്ദര്‍ശിച്ചു. കാറിലായിരുന്നു അദ്ദേഹം എത്തിയത്. തലശ്ശേരിയിലെ പരിപാടി കഴിഞ്ഞ് മുഖ്യമന്ത്രി തിരുവനന്തപുരത്തേക്കും കേന്ദ്രമന്ത്രി നാഗ്പൂരിലേക്കും വെവ്വേറെ വിമാനത്തിൽ തിരിച്ചുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.